---
title: "ലഹരിക്കെതിരെ..... ഹരിത കുറിഞ്ഞാലിയോടിന്റെ 101 ഗോൾ കിക്ക് "
english_title: "Haritha Kurinjali's 101 goal kick against Lahari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86051/haritha-kurinjalis-101-goal-kick-against-lahari"
published_at: "2022-12-19T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0027443e2b_GOAL_KICK.jpg"
keywords: []
---

# ലഹരിക്കെതിരെ..... ഹരിത കുറിഞ്ഞാലിയോടിന്റെ 101 ഗോൾ കിക്ക് 

> **Lead Summary:** **ഓർക്കാട്ടേരി : **ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ ലഹരിക്കെതിരെ 101 ഗോൾകിക്ക് ശ്രദ്ധേയമായി.കലാസംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഹരിത കുറിഞ്ഞാലിയോട് വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു വേൾഡ് കപ്പ് ഫൈനൽ ദിനത്തിൽ സംഘടിപ്പിച്ചത്.

## Article Content

**ഓർക്കാട്ടേരി : **ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ ലഹരിക്കെതിരെ 101 ഗോൾകിക്ക് ശ്രദ്ധേയമായി.കലാസംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഹരിത കുറിഞ്ഞാലിയോട് വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു വേൾഡ് കപ്പ് ഫൈനൽ ദിനത്തിൽ സംഘടിപ്പിച്ചത്.

ഡിസംബർ ഒന്നാം തീയതി മുതൽ ആരംഭിച്ച ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ ഫൈനൽ ദിനമായ ഞായറാഴ്ച വൈകിട്ട് നാട്ടിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഒരു നാട് മുഴുവൻ ഒത്തുചേർന്നു.. തുടർന്ന് ബിഗ് സ്ക്രീനിൽ ഫുട്ബോൾ താരങ്ങളും പോലീസ് ഓഫീസറും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

ഹരിത പ്രസിഡണ്ട് എം.എം. ബിജു അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സനൽകുമാർ പി.കെ. ഉദ്ഘാടനം ചെയ്തു. പി.എം. മനോജ് സ്വാഗതവും എം. എം. രജിത്ത് നന്ദിയും പറഞ്ഞു. ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗം ആദിത്യ കെ.കെ. 101 ഗോളിന്റെ ആദ്യ ഗോൾ കിക്ക് ചെയ്തു.. തുടർന്ന് സംസ്ഥാന ബേസ് ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീമംഗമായ മാളവിക മനോജും, സമൂഹത്തിലെ നാനാതുറകളിൽ പെട്ട 101 പേരും ഗോൾകിക്ക് ചെയ്തു. തുടർന്ന് ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86051/haritha-kurinjalis-101-goal-kick-against-lahari)