---
title: "നവസംസ്‌ക്കാര പരിഷത്ത് ഗ്രന്ഥാലയം ചരിത്ര സെമിനാര്‍ നടത്തി "
english_title: "Navasamskkara Parishad Library conducted a history seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86094/navasamskkara-parishad-library-conducted-a-history-seminar"
published_at: "2022-12-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0227c931a2_SEMINAR.jpg"
keywords: []
---

# നവസംസ്‌ക്കാര പരിഷത്ത് ഗ്രന്ഥാലയം ചരിത്ര സെമിനാര്‍ നടത്തി 

> **Lead Summary:** **ഓർക്കാട്ടേരി:** കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകള്‍ മുഖേന നടത്തുന്ന പതിനായിരം ചരിത്ര സെമിനാറുകളുടെ ഭാഗമായി നവസംസ്‌ക്കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്ര സെമിനാര്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി:** കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകള്‍ മുഖേന നടത്തുന്ന പതിനായിരം ചരിത്ര സെമിനാറുകളുടെ ഭാഗമായി നവസംസ്‌ക്കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്ര സെമിനാര്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഭരണഘടനയെ അട്ടിമറിച്ചും, സാംസ്‌ക്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിധേയപ്പെടുത്തിയും ഭരണസംവിധാനം ഉപയോഗിച്ചും ഇന്ത്യയുടെ ചരിത്രത്തെ മാറ്റി എഴുത്താനുള്ള സംഘപരിവാര്‍ ശക്തികളുടെ ഗുഢാലോചനയെ പ്രതിരോധിക്കാന്‍ ജനാധിപത്യവാദിക്കാന്‍ തയ്യാറാവണമെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. പുത്തലത്ത് പ്രദീപ് കുമാര്‍ വിഷയം അവതരിപ്പിച്ചു.

പി.ടി.കെ. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ വിമല കളത്തില്‍, എം.പി. അശോകന്‍, ശ്രീജേഷ് നാഗപ്പള്ളി, കെ. എം. നാരായണന്‍, എം.കെ. സുനില്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86094/navasamskkara-parishad-library-conducted-a-history-seminar)