---
title: "ലഹരി കെണി;വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്വത്തോടെ ഇടപെടണം - അഡ്വ. ഇ.കെ മുഹമ്മദലി "
english_title: "Drug trap; Education department should intervene responsibly - Adv. E K Muhammadali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86125/drug-trap-education-department-should-intervene-responsibly-adv-e-k-muhammadali"
published_at: "2022-12-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a048bc98541_SDPI.jpg"
keywords: []
---

# ലഹരി കെണി;വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്വത്തോടെ ഇടപെടണം - അഡ്വ. ഇ.കെ മുഹമ്മദലി 

> **Lead Summary:** **വടകര :** കലാലയങ്ങളിൽ ലഹരി പിടികൂടുന്ന സാഹചര്യത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്വ ബോധത്തോടെ ഇടപെടണമെന്ന് എസ്‌.ഡി.പിഐ കോഴിക്കോട് ജില്ലാ കമിറ്റിയംഗം അഡ്വ. ഇ.കെ മുഹമ്മദലി . അഴിയൂർ സ്കൂൾ വിദ്യാർത്ഥിനി ലഹരി മാഫിയക്കിരയായ സംഭവത്തിൽ സ്കൂൾ അധികൃതരുടെ കുറ്റകരമായ അനാസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്‌.ഡി.പിഐ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ ഒ.ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര :** കലാലയങ്ങളിൽ ലഹരി പിടികൂടുന്ന സാഹചര്യത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്വ ബോധത്തോടെ ഇടപെടണമെന്ന് എസ്‌.ഡി.പിഐ കോഴിക്കോട് ജില്ലാ കമിറ്റിയംഗം അഡ്വ. ഇ.കെ മുഹമ്മദലി . അഴിയൂർ സ്കൂൾ വിദ്യാർത്ഥിനി ലഹരി മാഫിയക്കിരയായ സംഭവത്തിൽ സ്കൂൾ അധികൃതരുടെ കുറ്റകരമായ അനാസ്ഥ അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്‌.ഡി.പിഐ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ ഒ.ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ കൂടുതൽ വിദ്യാർഥികളെ നാശത്തിലേക്ക് കൊണ്ട് പോവുമ്പോൾ അധികൃതരുടെ മൗനം അത്ഭുതപ്പെടുത്തുന്നാണെന്നും നിയമസഭയിൽ പോലും ചർച്ചയായ വിഷയത്തിൽ പ്രതികളെ പിടികൂടാത്തത് വലിയ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു.

ധർണ്ണയിൽ ബഷീർ കെ കെ, മണ്ഡലം വൈസ് പ്രസിഡണ്ട് റൗഫ് ചോറോട്, എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അംഗവും 16ാം വാർഡ് മെമ്പറുമായ സാലിം അഴിയൂർ എന്നിവർ സംസാരിച്ചു. സീനത്ത് ബഷീർ, ഉനൈസ് ഒഞ്ചിയം, ഷറഫുദ്ദീൻ വടകര, ഗഫൂർ ഹാജി, ഷബീർ നാദാപുരം റോഡ്, സൈനുദ്ധീൻ എ കെ, യാസർ പൂഴിത്തല,സവാദ് വടകര,റസീന ഷക്കീർ, നസീമ ചോറോട് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ ധർണ്ണയ്ക്ക് ശേഷം ഭാരവാഹികൾ ഡിഇഒ ഹെലൻ ഐസൻ്റ് മെൻ്റൊണിസിന് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86125/drug-trap-education-department-should-intervene-responsibly-adv-e-k-muhammadali)