---
title: "ജനചേതനയാത്ര; ഏറാമല പഞ്ചായത്ത് വിളംബര ജാഥ "
english_title: "Jana Chethanayatra; Eramala Panchayat Valambara Jatha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86130/jana-chethanayatra-eramala-panchayat-valambara-jatha"
published_at: "2022-12-19T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a053e7ca57a_janachethana_yathra.jpg"
keywords: []
---

# ജനചേതനയാത്ര; ഏറാമല പഞ്ചായത്ത് വിളംബര ജാഥ 

> **Lead Summary:** **ഓർക്കാട്ടേരി:** അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ജനചേതനയാത്രയുടെ പ്രചരണാര്‍ത്ഥം 'അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങളകറ്റാന്‍ ശാസ്ത്രവിചാരം പുലരാന്‍' എന്ന സന്ദേശം ഉയര്‍ത്തിയുള്ള ഏറാമല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തുന്നു.

## Article Content

**ഓർക്കാട്ടേരി:** അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ജനചേതനയാത്രയുടെ പ്രചരണാര്‍ത്ഥം 'അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങളകറ്റാന്‍ ശാസ്ത്രവിചാരം പുലരാന്‍' എന്ന സന്ദേശം ഉയര്‍ത്തിയുള്ള ഏറാമല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തുന്നു.

ഡിസംബര്‍ 22 ന് വടക്കന്‍ ജാഥ മഞ്ചേശ്വരത്ത് നിന്നും തെക്കന്‍ ജാഥ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് ഡിസംബര്‍ 30 ന് തൃശ്ശൂരില്‍ സംഗമിക്കും. വടക്കന്‍ ജാഥയുടെ ലീഡര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.വി. കുഞ്ഞിക്കണ്ണനും, തെക്കന്‍ ജാഥ ലീഡര്‍ സെക്രട്ടറി വി. കെ. മധുവും ആണ് .

വിളംബരജാഥ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.നമ്മുടെ തലമുറ അനാചാരങ്ങളുടെ കൂരിരിട്ടിലേക്ക് ആമഗനമാകുമ്പോള്‍ വെളിച്ചതിന്റെ മണ്‍ചിരാതുകള്‍ക്ക് തിരി കൊളുത്തുന്ന ഗ്രന്ഥശാലാസംഘം ചരിത്ര നിയോഗമാണ് നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കെ.പി. സധു, വാസു.കെ, രാജന്‍. വി.ഒ.കെ, മോഹന്‍ദാസ് മാസ്റ്റര്‍. പി, ചന്ദ്രങ്ങിയില്‍ രാജന്‍, വിമല കളത്തില്‍, എം. കെ. രാജശ്രീ, എം. പി. അശോകന്‍, തുളസീപുറം നിഷ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86130/jana-chethanayatra-eramala-panchayat-valambara-jatha)