---
title: "സ്വാന്തനമായി ഒഞ്ചിയം; തെരുവിൽ കഴിയുന്ന കുടുംബത്തിന് തുണയായി ഒഞ്ചിയം പഞ്ചായത്ത് "
english_title: "Onchiyam Panchayat helps the family living on the streets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86137/onchiyam-panchayat-helps-the-family-living-on-the-streets"
published_at: "2022-12-19T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a06c7d5b03b_ONJIYAM_PANJAYATTH.jpg"
keywords: []
---

# സ്വാന്തനമായി ഒഞ്ചിയം; തെരുവിൽ കഴിയുന്ന കുടുംബത്തിന് തുണയായി ഒഞ്ചിയം പഞ്ചായത്ത് 

> **Lead Summary:** **ഒഞ്ചിയം:** തെരുവിൽ കഴിയുന്ന കുടുംബത്തിന് സ്വാന്തനമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. സമൂഹത്തിലെ അതി തീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിയുന്ന കുടുംബത്തിന് ആധാർ കാർഡും, റേഷൻ കാർഡും നൽകി.

## Article Content

**ഒഞ്ചിയം:** തെരുവിൽ കഴിയുന്ന കുടുംബത്തിന് സ്വാന്തനമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. സമൂഹത്തിലെ അതി തീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ഭാഗമായി തെരുവിൽ കഴിയുന്ന കുടുംബത്തിന് ആധാർ കാർഡും, റേഷൻ കാർഡും നൽകി.

കൂടാതെ താമസത്തിന് ഫ്ലാറ്റിൽ സൗകര്യവും ഒരുക്കിയിരിക്കുകയാണ് പഞ്ചായത്ത്. നാദാപുരം റോഡിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഗോവിന്ദൻ, ലക്ഷ്മി എന്നീ ദമ്പതികൾക്കാണ് പഞ്ചായത്ത് തുണയായത്. കുടുംബത്തിനുള്ള ആധാർ കാർഡും, റേഷൻ കാർഡും ഇന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് നേരിട്ടെത്തി കൈമാറി.

വാർഡ് അംഗം ബിന്ദു വള്ളിൽ, പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ, അസി. സെക്രട്ടറി വി. ശ്രീകല, പ്രോജക്ട് അസിസ്റ്റന്റ് സായന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്. ഈ കുടുംബത്തിന് ആഹാരം, ആരോഗ്യ പരിശോധന, തുടർ ചികിത്സ എന്നിവ ഉറപ്പുവരുത്തുന്നതായിരിക്കുമെന്ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കെ. കെ. മഹേഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86137/onchiyam-panchayat-helps-the-family-living-on-the-streets)