---
title: "ഹരിയാലി സംഗമം: ഈർക്കിൽ ഉല്പ്പന്ന വിദഗ്ധൻ രമേശിനെയും എൽഇഡി വിദഗ്ധൻ പവിത്രനേയും ആദരിച്ചു "
english_title: "Hariyali Sangamam: Eerkil product expert Ramesh and LED expert Pavithra felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86231/hariyali-sangamam-eerkil-product-expert-ramesh-and-led-expert-pavithra-felicitated"
published_at: "2022-12-20T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a146e53b7a8_AADARAM.jpg"
keywords: []
---

# ഹരിയാലി സംഗമം: ഈർക്കിൽ ഉല്പ്പന്ന വിദഗ്ധൻ രമേശിനെയും എൽഇഡി വിദഗ്ധൻ പവിത്രനേയും ആദരിച്ചു 

> **Lead Summary:** **വടകര:** നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഈർക്കിൽ ഉല്പന്ന നിർമ്മാണ വിദഗ്ധൻ എം.കെ രമേശൻ, എൽഇഡി ബൾബ് നിർമ്മാണ വിദഗ്ധൻ കെ പവിത്രനെയും ആദരിച്ചു.

## Article Content

**വടകര:** നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഈർക്കിൽ ഉല്പന്ന നിർമ്മാണ വിദഗ്ധൻ എം.കെ രമേശൻ, എൽഇഡി ബൾബ് നിർമ്മാണ വിദഗ്ധൻ കെ പവിത്രനെയും ആദരിച്ചു.

വൈസ് ചെയർമാൻ കെ.കെ. വനജയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.ബിജു, സജീവ് കുമാർ പി,സിന്ധു പ്രേമൻ, ടി. കെ പ്രഭാകരൻ,വി. കെ അസീസ് മാസ്റ്റർ,സി. കെ. കരീം, ശുചിത്വമിഷൻ മുൻ ഡയറക്ടർ ഫിലിപ്പ്,എപി പ്രജിത, സിഡിഎസ് ചെയർപേഴ്സൺ റീന വി,, മീര വി. കെ,പ്രോജക്ട് ഓഫീസർ യൂ സന്തോഷ് കുമാർ എച്ച്.എസ് വിൻസെൻറ് എന്നിവർ സംസാരിച്ചു.

> "ശുചിത്വ മാലിന്യ പരിപാലനം വടകര മാതൃക "എന്ന വിഷയത്തിൽ നവകേരള നിർമ്മാണം ജില്ലാ കോഡിനേറ്റർ പി. പ്രകാശൻ,"വടകര ഗ്രീൻ ടെക്നോളജി സെൻറർ ഭാവി "എന്ന വിഷയത്തിൽ കെ.ശ്രീനാഥ് അവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86231/hariyali-sangamam-eerkil-product-expert-ramesh-and-led-expert-pavithra-felicitated)