---
title: "മുസ്‌ലിം ലീഗ് വാർഡ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Muslim League organized a ward delegation meeting and a family reunion."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86274/muslim-league-organized-a-ward-delegation-meeting-and-a-family-reunion"
published_at: "2022-12-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a165ad8eaf5_LEAUGE_SAMMELANAM.jpg"
keywords: []
---

# മുസ്‌ലിം ലീഗ് വാർഡ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **വടകര :** ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സൗത്ത് പതിനെട്ടാം വാർഡ് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :** ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സൗത്ത് പതിനെട്ടാം വാർഡ് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ടി. എൻ റഫീഖ് അധ്യക്ഷനായി.എം. എസ്. എഫ് ഹരിത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇൻഷിദ ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഏറാമല പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ. കെ അമ്മദ്, ജനറൽ സെക്രട്ടറി പി. പി ജാഫർ, എം. കെ യൂസഫ് ഹാജി,പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. കെ നവാസ്,നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, അഷ്‌റഫ്‌ ഇ. എം, ഇബ്രാഹിം കെ. പി,റസാഖ് നിടുംബ്രത്ത്, ഇസ്മായിൽ മൊട്ടേമ്മൽ,സിറാജ് വി. പി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86274/muslim-league-organized-a-ward-delegation-meeting-and-a-family-reunion)