---
title: "മാസായി മോട്ടിവേഷൻ;പരീക്ഷ പേടി അകറ്റുന്നതിനായി വടകരയിൽ മോട്ടിവേഷൻ ക്ലാസ് "
english_title: "Motivation class in Vadakara to get rid of exam fear"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86300/motivation-class-in-vadakara-to-get-rid-of-exam-fear"
published_at: "2022-12-20T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a181806d5ce_motivation_class.jpg"
keywords: []
---

# മാസായി മോട്ടിവേഷൻ;പരീക്ഷ പേടി അകറ്റുന്നതിനായി വടകരയിൽ മോട്ടിവേഷൻ ക്ലാസ് 

> **Lead Summary:** **വടകര: **പരീക്ഷ പേടി അകറ്റുന്നതിനായി വടകരയിൽ മോട്ടിവേഷൻ ക്ലാസ്. വടകര ടെക്നിക്കൽ സ്കൂളിലെ 9 10 പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് മോട്ടിവേഷൻ ക്ലാസ് നൽകിയത്.

## Article Content

**വടകര: **പരീക്ഷ പേടി അകറ്റുന്നതിനായി വടകരയിൽ മോട്ടിവേഷൻ ക്ലാസ്. വടകര ടെക്നിക്കൽ സ്കൂളിലെ 9 10 പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് മോട്ടിവേഷൻ ക്ലാസ് നൽകിയത്.

സൂപ്രണ്ടെന്റ്, ശശികുമാറും മറ്റ് അധ്യാപകരും മുൻകൈയെടുത്താണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചത്. ശാന്തി കൗൺസിലിംഗ് സെൻറർ വടകരയിലെ ട്രെയിനർമാരായ ഡോ: അബ്ദുറഹ്മാൻ, നൗഷാദ് (സ്പാർക്ക്), എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.

വളരുന്ന ആത്മഹത്യാപ്രേരണ, ജീവിതത്തോടുള്ള ആഗ്രഹമില്ലായ്മ, നിരാശ തുടങ്ങിയ നിരവധി വിഷയങ്ങളിൽ വൈവിധ്യമായ ചർച്ച നടത്തി. മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86300/motivation-class-in-vadakara-to-get-rid-of-exam-fear)