---
title: "ട്രൂ വിഷൻ ന്യൂസ് ഇംപാക്ട്;ചരിത്രമെഴുതി വള്ളിക്കാട് "
english_title: "True Vision News Impact; Vallikad made history"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86313/true-vision-news-impact-vallikad-made-history"
published_at: "2022-12-20T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a18c8044f24_vallikad_4.jpg"
keywords: []
---

# ട്രൂ വിഷൻ ന്യൂസ് ഇംപാക്ട്;ചരിത്രമെഴുതി വള്ളിക്കാട് 

> **Lead Summary:** **വള്ളിക്കാട്:** നാടിൻ്റെ ദുരിതം തീർക്കാൻ ട്രൂവിഷൻ ന്യൂസ് അധികൃതരെ ഉണർത്തി. ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ട്രൂവിഷൻ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയാണ് വള്ളിക്കാട്ടുകാർക്ക് തുണയായത്. ടൗണിലെ ഓട്ടോ സ്റ്റാൻഡിനു സമീപം വെള്ളം കെട്ടി നിൽക്കുന്നതിന് പരിഹാരമാവുകയും, നാദാപുരം റോഡ് ഭാഗത്തുള്ള റെഗുലേറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാസങ്ങളായി വള്ളിക്കാട്ടുകാർ ആവശ്യപ്പെട്ട ഒരു പ്രശ്നത്തിനാണ് ഇതിനോടകം പരിഹാരമായത്.

## Article Content

**വള്ളിക്കാട്:** നാടിൻ്റെ ദുരിതം തീർക്കാൻ ട്രൂവിഷൻ ന്യൂസ് അധികൃതരെ ഉണർത്തി. ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ട്രൂവിഷൻ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയാണ് വള്ളിക്കാട്ടുകാർക്ക് തുണയായത്. ടൗണിലെ ഓട്ടോ സ്റ്റാൻഡിനു സമീപം വെള്ളം കെട്ടി നിൽക്കുന്നതിന് പരിഹാരമാവുകയും, നാദാപുരം റോഡ് ഭാഗത്തുള്ള റെഗുലേറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാസങ്ങളായി വള്ളിക്കാട്ടുകാർ ആവശ്യപ്പെട്ട ഒരു പ്രശ്നത്തിനാണ് ഇതിനോടകം പരിഹാരമായത്.

ട്രൂവിഷൻ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ വടകര റീജിയണൽ ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ ബീന. സി കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉടനടി പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റർ മാറ്റി സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിച്ചത്. ഇത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേ പോലെ സ്വീകാര്യമായി. 10000 കണക്കിന് ലിറ്റർ വെള്ളമായിരുന്നു ഓരോ തവണയും പ്രഷർ ചെയ്യുന്ന സമയത്തും പാഴായിപ്പോകാറ്. ഇക്കാര്യം ട്രൂവിഷൻ ന്യൂസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് വള്ളിക്കാടിലെ നാട്ടുകാരനായ ജാസിം വള്ളിക്കാടാണ്.

വെള്ളം ലീക്കാകുന്ന കാര്യം ഇദ്ദേഹം പല പൊതുപ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷേ പരിഹാരമാകാത്തതിനെ തുടർന്നാണ് ട്രൂ വിഷൻ ന്യൂസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. രണ്ടുദിവസം കൊണ്ട് തന്നെ റെഗുലേറ്റർ മാറ്റി സ്ഥാപിച്ചു പരിഹരിക്കുകയും, ഓട്ടോസ്റ്റാന്റിലെ പ്രശ്നം കഴിഞ്ഞയാഴ്ച പരിഹരിക്കുകയും ചെയ്തു. ഓട്ടോ സ്റ്റാൻഡിൽ കുഴിയെടുത്ത്, പൊട്ടിയ പൈപ്പ് മാറ്റി പുനസ്ഥാപിക്കുകയാണുണ്ടായത്. നിലവിൽ 30 ഓളം ഓട്ടോയുള്ള വള്ളിക്കാട് ഓട്ടോ സ്റ്റാൻഡിൽ സമ്മർദ്ദം മൂലം വെള്ളം ഉയരുന്ന യാതൊരു പ്രശ്നവും ഇപ്പോഴില്ലെന്ന് ഓട്ടോ തൊഴിലാളിയായ പാറേമ്മൽ മോഹനൻ പറഞ്ഞു.

മാത്രവുമല്ല, സമീപത്തെ പള്ളിയിലേക്ക് വരുന്ന വിശ്വാസികൾക്കും വളരെ ബുദ്ധിമുട്ടായിരുന്നു വെള്ളം, ഉയരുന്നത്. പലപ്പോഴും ചളിയിൽ ചവിട്ടി വേണം അകത്തു കടക്കാൻ.വള്ളിക്കാട് ടൗണിൽ പലപ്പോഴും ഡെലിവറിക്ക് വരുന്ന വാഹനവും, ഉപഭോക്താക്കളുടെ വാഹനവും വെള്ളം ഉയരുന്ന പ്രതിഭാസമുള്ളതിനാൽ പാർക്കിങ്ങിന് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഈയൊരു കാര്യം പരിഹരിച്ചതോടുകൂടി വളരെ സന്തോഷത്തിലാണ് വള്ളിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന എം എം സ്റ്റോറിലെ ഹാഷിം കെ.പി.ക്കും, കടയുടമ അസ്ലമിനും.

കടത്തനാടിന്റെ മനസ്സറിഞ്ഞുകൊണ്ട് ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്നും ട്രൂവിഷൻ ന്യൂസ് മുന്നിലുണ്ടാകുമെന്ന സന്ദേശം കൈമാറുവാനും ഇതിലൂടെ സാധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86313/true-vision-news-impact-vallikad-made-history)