---
title: "റഹ്മാനിയ്യ കടമേരി ഗോള്‍ഡന്‍ ജൂബിലി സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാവും"
english_title: "The Rahmaniya Kadameri Golden Jubilee Sanad Donation Conference will begin tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86358/the-rahmaniya-kadameri-golden-jubilee-sanad-donation-conference-will-begin-tomorrow"
published_at: "2022-12-20T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1e5b9ee446_Untitled-1.jpg"
keywords: []
---

# റഹ്മാനിയ്യ കടമേരി ഗോള്‍ഡന്‍ ജൂബിലി സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാവും

> **Lead Summary:** **കടമേരി : **കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാവും.

## Article Content

**കടമേരി : **കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാവും.

3 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടി നാളെ വൈകു. 4 മണിക്ക് റഹ്മാനിയ്യ പ്രിന്‍സിപ്പാള്‍ എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തോടെ ആരംഭിക്കും.

കോളേജ് ജന. സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ പതാകയുയര്‍ത്തും. വൈകു. 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.

അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ സുവനീര്‍ പ്രകാശനം നടത്തും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ, ശാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ്, പി റഷീദ് അഹ്മദ്, അസ്അദ് ഹുസൈന്‍ അല്‍ ഖാസിമി ബീഹാര്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

രാത്രി 7 മണിക്ക് നടക്കുന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തില്‍ പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ശനി രാവിലെ 10 മണിക്ക് നടക്കുന്ന നമ്മുടെ ഇന്ത്യ സെമിനാറില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷനാവും.

എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.എം ഷാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സ്വലാഹുദ്ദീന്‍ റഹ്മാനി വേങ്ങൂര്‍, ശഫീഖ് റഹ്മാനി വഴിപ്പാറ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക് 2 മണിക്ക് ആമില വിഖായ സംഗമം നടക്കും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ടി.പി.സി തങ്ങള്‍ അധ്യക്ഷനാവും.

റഷീദ് ഫൈസി വെള്ളായിക്കോട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ് എന്നിവര്‍ വിഷയാവതരണം നടത്തും. വൈകു. 4 മണിക്ക് നാഷണല്‍ മിഷന്‍ റൂട്ട് ദേശീയ സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാവും. മൗലാനാ മുഹമ്മദ് നൂഹ് സിദ്ദീഖ്, മൗലാനാ മുഹമ്മദ് യഹ്യ ബാഖവി ഗുല്‍ബര്‍ഗ്, ജനാബ് ഇഖ്ബാല്‍ മുഖദ്ദം ഹൈദരാബാദ് തുടങ്ങിയവര്‍ സംബന്ധിക്കും.

രാത്രി 7 മണിക്ക് നടക്കുന്ന അഹ്ലുസ്സുന്ന ആദര്‍ശ സെമിനാറില്‍ സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി അധ്യക്ഷനാവും. എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി എന്നിവര്‍ വിഷയാവതരണം നടത്തും. ഞായറാഴ്ച രാവിലെ 8 മണിക്ക് റഹ്മാനിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രാന്‍റ് അസംബ്ലി നടക്കും. ബഷീര്‍ ഫൈസി ചീക്കോന്ന് സന്ദേശം നല്‍കും.

10 മണിക്ക് റഹ്മാനിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കുടുംബസംഗമം നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാവും. ആസിഫ് ദാരിമി പുളിക്കല്‍, ജഅ്ഫര്‍ റഹ്മാനി കിടങ്ങഴം എന്നിവര്‍ വിഷയാവതരണം നടത്തും. വൈകു. 4 മണിക്ക് എം.ടി അബ്ദുല്ല മുസ്ലിയാര്‍ ബിരുദദാരികള്‍ക്ക് സ്ഥാനവസ്ത്ര വിതരണം നടത്തും.

വൈകു. 5 മണിക്ക് സമാപന സനദ്ദാന സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സനദ്ദാനവും സനദ്ദാന പ്രഭാഷണവും നടത്തും. സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജ് വര്‍ക്കിംഗ് പ്രസിഡന്‍റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനാവും. റഹ്മാനിയ്യ സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ് ആമുഖ ഭാഷണം നടത്തും.

റഹ്മാനിയ്യ വിഷന്‍ 30 പ്രൊജക്ട് ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിക്കും. ഡോ. റാഹി ഫിദാഇ, സഹീര്‍ അഹ്മദ് ബാഖവി, നജീബ് കാന്തപുരം എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, വൈസ് പ്രസിഡന്‍റ് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, മൂസ മുസ്ലിയാര്‍ വയനാട്, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ കൊടുവള്ളി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഉസ്മാന്‍ ഫൈസി തോടാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബഷീര്‍ ജീപാസ്, സൈനുല്‍ ആബിദ് സഫാരി, ഇബ്റാഹീം മുറിച്ചാണ്ടി, സിദ്ദീഖ് നെസ്റ്റോ എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.

ചടങ്ങില്‍ റഹ്മാനിയ്യ യു.എ.ഇ ചാപ്റ്റര്‍ പി.കെ മൊയ്തു ഹാജി മെമ്മോറിയല്‍ ജ്ഞാന ശ്രേഷ്ഠ, കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.പി.എം തങ്ങള്‍ ടി.കെ ഹാരിസ് മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, ബഷീര്‍ പൊറോറ, ഫരീദ് റഹ്മാനി കാളികാവ്, ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍, പി.എ മമ്മൂട്ടി, എന്‍.കെ ജമാല്‍ ഹാജി, അലി ഫൈസി മരുന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86358/the-rahmaniya-kadameri-golden-jubilee-sanad-donation-conference-will-begin-tomorrow)