---
title: "ഒഞ്ചിയം രക്തസാക്ഷിത്വ ദിനം ; സിപിഐ ലോഗോ പ്രകാശനം ചെയ്തു"
english_title: "Onchim Martyrdom Day; CPI logo released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86490/onchim-martyrdom-day-cpi-logo-released"
published_at: "2022-12-21T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2e12250ebb_CPM_LOGO_ONJIYAM.jpg"
keywords: []
---

# ഒഞ്ചിയം രക്തസാക്ഷിത്വ ദിനം ; സിപിഐ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **വടകര: **ഒഞ്ചിയം രക്തസാക്ഷികളുടെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ ലോഗോ പ്രകാശനം ചെയ്തു. സിപിഐയുടെ നേതൃത്വത്തിൽ ഒഞ്ചിയം രക്തസാക്ഷിത്വ ദിനം (75ാംവാർഷികം) സമുചിതമായി ആചരിക്കുകയാണ്.

## Article Content

**വടകര: **ഒഞ്ചിയം രക്തസാക്ഷികളുടെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ ലോഗോ പ്രകാശനം ചെയ്തു. സിപിഐയുടെ നേതൃത്വത്തിൽ ഒഞ്ചിയം രക്തസാക്ഷിത്വ ദിനം (75ാംവാർഷികം) സമുചിതമായി ആചരിക്കുകയാണ്.

ഇതിന്റെ ഭാഗമായി വടകരയിൽ മുൻമന്ത്രിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ രക്തസാക്ഷിത്വ ദിന ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗം ടി. കെ രാജൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ആർ സത്യൻ അഡ്വ: പി. ഗവാസ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ. പി ബിജു മുഖവുര ഭാഷണം നടത്തി. 1948 ഏപ്രിൽ 30നായിരുന്നു നാടിനെ നടുക്കിയ വെടിവെപ്പുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86490/onchim-martyrdom-day-cpi-logo-released)