---
title: "ദിനേശ് കുറ്റിയിൽ അനുസ്മരണം ; വില്ല്യാപ്പള്ളിയിൽ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Commemoration of Dinesh Kutti; A drama camp is organized at Villyapalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86524/commemoration-of-dinesh-kutti-a-drama-camp-is-organized-at-villyapalli"
published_at: "2022-12-21T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3058461ccc_dinesh_anusmaranam.jpg"
keywords: []
---

# ദിനേശ് കുറ്റിയിൽ അനുസ്മരണം ; വില്ല്യാപ്പള്ളിയിൽ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **വടകര : **നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ ഗ്രന്ഥാലയം 2023 ജനുവരി 1 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അമരാവതിയിൽ കുട്ടികളുടെ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര : **നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ ഗ്രന്ഥാലയം 2023 ജനുവരി 1 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അമരാവതിയിൽ കുട്ടികളുടെ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ , ഷിനിൽ വടകര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു . അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം .

താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ഡിസംബർ 28 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഫോൺ:8113090077 8848284797

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86524/commemoration-of-dinesh-kutti-a-drama-camp-is-organized-at-villyapalli)