---
title: "സംഘ്പരിവാര്‍ ആക്രമണം;  പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ"
english_title: "Sangh Parivar attack; Women India activists protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8657/sangh-parivar-attack-women-india-activists-protest"
published_at: "2021-11-03T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618223ec5cff3_WOMEN INDIA .jpg"
keywords: []
---

# സംഘ്പരിവാര്‍ ആക്രമണം;  പ്രതിഷേധവലയം തീര്‍ത്ത് വിമന്‍ ഇന്ത്യ

> **Lead Summary:** **വടകര: **ത്രിപുരയില്‍ ഭരണകൂട ഒത്താശയോടെ സംഘപരിവാര്‍ നടപ്പിലാക്കിയ മുസ്ലിം വംശഹത്യക്കെതിരെ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ പ്രതിഷേധവലയം തീര്‍ത്തു.

## Article Content

**വടകര: **ത്രിപുരയില്‍ ഭരണകൂട ഒത്താശയോടെ സംഘപരിവാര്‍ നടപ്പിലാക്കിയ മുസ്ലിം വംശഹത്യക്കെതിരെ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ പ്രതിഷേധവലയം തീര്‍ത്തു.

ആര്‍ എസ് എസ് പതിറ്റാണ്ടുകളായി തുടരുന്ന അവരുടെ വര്‍ഗീയ അജണ്ടയുടെ തുടര്‍ച്ചയാണ് ത്രിപുരയില്‍ കണ്ടെതെന്നും ഇത് രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കാനുള്ള പദ്ധതിയുമായാണ് ഭരണകൂട ഒത്താശയോടെ അവര്‍ മുമ്പോട്ട് പോകുന്നതെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഷെറീജ സാദിഖ് പറഞ്ഞു.

അര്‍ഷിനസലാം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ നസീമ സി, റസീന പി.എസ്, സീനത്ത് ബി, തസ്ലീന ഇ.സി, ഫെബിന,അഫീറ ഷംസീര്‍, ആയിഷ സര്‍ജാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8657/sangh-parivar-attack-women-india-activists-protest)