---
title: " ഈറൻ സന്ധ്യ; മനംമയക്കും മത്സ്യങ്ങളാൽ സമൃദ്ധമായി ബീച്ച് ഫെസ്റ്റ്"
english_title: "A beach fest full of mesmerizing fish"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86604/a-beach-fest-full-of-mesmerizing-fish"
published_at: "2022-12-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3f27b17aec_BEACH_FISH.jpg"
keywords: []
---

#  ഈറൻ സന്ധ്യ; മനംമയക്കും മത്സ്യങ്ങളാൽ സമൃദ്ധമായി ബീച്ച് ഫെസ്റ്റ്

> **Lead Summary:** **വടകര: **ഡിസംബർ 9ന് ആരംഭിച്ച വടകര ബീച്ച് ഫെസ്റ്റ് പുതിയ അധ്യായം രചിക്കുകയാണ്. പ്രവേശന കവാടത്തിന് തൊട്ടരികെ സ്ഥാപിച്ചിട്ടുള്ള വിശാലമായ ആലങ്കാരിക മത്സ്യങ്ങളുടെയും, കിളികളുടെയും പൂച്ചകളുടെയും അലങ്കാര കോഴികളുടെയും കമനീയമായ രൂപ ഭംഗിയിൽ ആസ്വദിക്കുകയാണ് വടകരക്കാർ.

## Article Content

**വടകര: **ഡിസംബർ 9ന് ആരംഭിച്ച വടകര ബീച്ച് ഫെസ്റ്റ് പുതിയ അധ്യായം രചിക്കുകയാണ്. പ്രവേശന കവാടത്തിന് തൊട്ടരികെ സ്ഥാപിച്ചിട്ടുള്ള വിശാലമായ ആലങ്കാരിക മത്സ്യങ്ങളുടെയും, കിളികളുടെയും പൂച്ചകളുടെയും അലങ്കാര കോഴികളുടെയും കമനീയമായ രൂപ ഭംഗിയിൽ ആസ്വദിക്കുകയാണ് വടകരക്കാർ.

എത്ര കണ്ടാലും മതിവരാത്ത പൂച്ച, തത്ത, പ്രാവ് ആലങ്കാരിക മത്സ്യങ്ങൾ കൂടാതെ തൂവലുകളാൽ സമൃദ്ധമായ കോഴികളും വളരെയധികം ആകർഷകം തന്നെ. ആലങ്കാരിക അതിഥികളെ വാങ്ങിക്കുവാനായി നിരവധി പേരാണ് വൈകുന്നേരങ്ങളിൽ ബീച്ച് ഫെസ്റ്റിവലിൽ എത്തുന്നത്.

അതിഥികളെ വാങ്ങിക്കുന്നതിന് പുറമെ നിരവധി പേരാണ് ഫോട്ടോ എടുക്കുവാനും സെൽഫി എടുക്കുവാനും സമയം കണ്ടെത്തുന്നത്.

ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ASKപെറ്റ്സ്& അക്വാഷോ എന്ന സ്ഥാപനമാണ് വിശാലമായ ഈ ഒരു പ്രദർശന കൗണ്ടർ ഒരുക്കിയിട്ടുള്ളത്. ഷാജി, ഫൈസൽ, ഷൈൻ, രാജകുമാർ, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പരിപാലിച്ചു വരുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86604/a-beach-fest-full-of-mesmerizing-fish)