---
title: "മൂടിയിട്ടും രക്ഷയില്ല; റോഡിനെ വികൃതിയാക്കി കുഴിമൂടി ജല അതോറിറ്റി"
english_title: "The water authority buried the road in a naughty way"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86635/the-water-authority-buried-the-road-in-a-naughty-way"
published_at: "2022-12-22T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a40e436248f_road_1.jpg"
keywords: []
---

# മൂടിയിട്ടും രക്ഷയില്ല; റോഡിനെ വികൃതിയാക്കി കുഴിമൂടി ജല അതോറിറ്റി

> **Lead Summary:** വടകര: വടകര നഗരസഭാ പരിധിയിൽ കണ്ണങ്കുഴി ഭാഗത്ത് ഭൂമിക്കടിയിൽ പൈപ്പ് പൊട്ടിയത് മൂലം വെള്ളം പ്രഷറായി പുറത്തുവരുന്നുണ്ടായിരുന്നു. വളരെ സാവകാശമാണ് വെള്ളം പുറത്തുവന്നത്, അത് കൊണ്ടുതന്നെ ഇത് മഴവെള്ളമാണെന്ന് പലരും കരുതി. മഴ മാറി വെയിൽ വന്നതോടുകൂടിയാണ് സംഗതി ബോധ്യമായത്. ഭൂമിക്കടിയിൽ പൈപ്പ് വെള്ളം പൊട്ടിയതാണ് വെള്ളം ശകലം പുറത്തേക്ക് വരുന്നതെന്ന് നാട്ടുകാർ മനസ്സിലാക്കി.

## Article Content

വടകര: വടകര നഗരസഭാ പരിധിയിൽ കണ്ണങ്കുഴി ഭാഗത്ത് ഭൂമിക്കടിയിൽ പൈപ്പ് പൊട്ടിയത് മൂലം വെള്ളം പ്രഷറായി പുറത്തുവരുന്നുണ്ടായിരുന്നു. വളരെ സാവകാശമാണ് വെള്ളം പുറത്തുവന്നത്, അത് കൊണ്ടുതന്നെ ഇത് മഴവെള്ളമാണെന്ന് പലരും കരുതി. മഴ മാറി വെയിൽ വന്നതോടുകൂടിയാണ് സംഗതി ബോധ്യമായത്. ഭൂമിക്കടിയിൽ പൈപ്പ് വെള്ളം പൊട്ടിയതാണ് വെള്ളം ശകലം പുറത്തേക്ക് വരുന്നതെന്ന് നാട്ടുകാർ മനസ്സിലാക്കി.

ഇതിനെത്തുടർന്ന് കണ്ണങ്കുഴിയിലെ ഹൗസിംഗ് അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ മാസമായിരുന്നു പ്രവർത്തി തുടങ്ങിയത്. പക്ഷേ പൈപ്പ് മാറ്റി ചോർച്ചക്ക് പരിഹാരം കാണുകയല്ലാതെ റോഡിന്റെ മുകളിലുള്ള മണ്ണ് പോലും യഥാക്രമം നീക്കം ചെയ്തിട്ടില്ല. തന്മൂലം വാഹനങ്ങളുടെ അടി തട്ടുന്ന അവസ്ഥ വരുന്നു. നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.

ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെയുള്ളവർക്കാണ് ഈയൊരു പരാതി. പുതുപ്പണത്തു നിന്നും വടകര സഹകരണ ആശുപത്രിയിലേക്കുള്ള എളുപ്പവഴി കൂടിയാണ് കണ്ണംങ്കുഴി റോഡ്. രാത്രികാലങ്ങളിൽ റോഡ് അറിയാത്ത അപരിചിതരായ വാഹനങ്ങൾ വന്നു കഴിഞ്ഞാൽ അപകടവും പതിയിരിക്കുന്നു. സമീപത്ത് തന്നെയാണ് കളരിയുള്ളതിൽ ട്രാൻസ്ഫോമർ.

ദേശീയപാതയുടെ പണി പുരോഗമിക്കുന്നതിനാൽ എളുപ്പവഴിയായി പലരും ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ജല അതോറിറ്റി ജോലിക്കാർ കുഴികൾ യഥാർത്ഥ സമയത്ത് മൂടി റോഡുമായി സമമാക്കിയാൽ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാനാകും എന്നാണ് നാട്ടുകാരുടെയും ഹൗസിംഗ് അസോസിയേഷന്റെയും പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86635/the-water-authority-buried-the-road-in-a-naughty-way)