---
title: "കെണിയായി ഡിവൈഡർ; കൈനാട്ടിയിൽ കാസർകോട് സ്വദേശിയുടെ കാർ അപകടത്തിൽപ്പെട്ടു "
english_title: "A native of Kasaragod's car met with an accident in Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86740/a-native-of-kasaragods-car-met-with-an-accident-in-kainatti"
published_at: "2022-12-22T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a47dd3d2c37_accident.jpg"
keywords: []
---

# കെണിയായി ഡിവൈഡർ; കൈനാട്ടിയിൽ കാസർകോട് സ്വദേശിയുടെ കാർ അപകടത്തിൽപ്പെട്ടു 

> **Lead Summary:** **വടകര:** ദേശീയപാത നിർമ്മാണം തുടരുന്നതിനിടെ വലിയ ഡിവൈഡർ സ്ഥാപിക്കുന്നത് കെണിയാകുന്നു. ചികിത്സാർത്ഥം കോഴിക്കോട് പോയി തിരിച്ചു വരുന്നതിനിടെ വ്യാഴാഴ്ച രാത്രി 8.15ഓടെ കൈനാട്ടി ജംങ്ഷനിൽ ആണ് കാർ അപകടത്തിൽപ്പെട്ടത്.

## Article Content

**വടകര:** ദേശീയപാത നിർമ്മാണം തുടരുന്നതിനിടെ വലിയ ഡിവൈഡർ സ്ഥാപിക്കുന്നത് കെണിയാകുന്നു. ചികിത്സാർത്ഥം കോഴിക്കോട് പോയി തിരിച്ചു വരുന്നതിനിടെ വ്യാഴാഴ്ച രാത്രി 8.15ഓടെ കൈനാട്ടി ജംങ്ഷനിൽ ആണ് കാർ അപകടത്തിൽപ്പെട്ടത്.

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ തോമസും (61) ഭാര്യയും സന്ദർശിച്ച കെ എൽ 14.ടി 9500 എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൈനാട്ടി സിഗ്നലിനു ശേഷം റോഡിൽ സ്ഥാപിച്ച കൂറ്റൻ ഡിവൈഡർ വെളിച്ചക്കുറവ് മൂലം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. തോമസായിരുന്നു കാർ ഓടിച്ചിരുന്നത്.

തോമസും ഭാര്യയും മുൻസീറ്റിലായിരുന്നു ഇരുന്നത്.ഇരുവർക്കും കാലിനും കൈയ്ക്കും പരിക്കുണ്ട്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായിതെന്ന് തോമസ് പറഞ്ഞു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ രണ്ടുപേരെയും കാറിൽ നിന്ന് പുറത്തിറക്കി ഹോസ്പിറ്റലിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശത്തെ ബോണറ്റ് ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ സ്റ്റിയറിംഗ് ഭാഗം അമർന്നതിനാൽ വാഹനത്തിന്റെ ചാവി എടുക്കുവാൻ സാധിച്ചില്ല . വടകര പോലീസിൽ നാട്ടുകാർ വിവരം അറിയിച്ചു . എത്രയും പെട്ടെന്ന് വാഹനം പാതയോരത്ത് പാർക്ക് ചെയ്യുവാനുള്ള നടപടി സ്വീകരിക്കും എന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86740/a-native-of-kasaragods-car-met-with-an-accident-in-kainatti)