---
title: "നടപടികൾ ഊർജ്ജിതം; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ് ആധുനിക നിലവാരത്തിലേക്ക് "
english_title: "Vadakara - Vilyapally - Chelakad road to modern standards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86842/vadakara-vilyapally-chelakad-road-to-modern-standards"
published_at: "2022-12-23T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a56633df99a_VILLYAPILLI_ROAD.jpg"
keywords: []
---

# നടപടികൾ ഊർജ്ജിതം; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ് ആധുനിക നിലവാരത്തിലേക്ക് 

> **Lead Summary:** **വടകര:** വില്യാപ്പള്ളി - ചേലക്കാട് റോഡ് പ്രവൃത്തിക്ക് സ്ഥലം വിട്ടു നൽകുന്നതിന്റെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കെട്ടിട ഉടമകളെയും ഭൂവുടമകളെയും കെ .പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നേരിൽകണ്ടു. നിലവിൽ ഭൂരിഭാഗം ഉടമകളും സമ്മതപത്രം നൽകിയിട്ടുണ്ട്.

## Article Content

**വടകര:** വില്യാപ്പള്ളി - ചേലക്കാട് റോഡ് പ്രവൃത്തിക്ക് സ്ഥലം വിട്ടു നൽകുന്നതിന്റെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കെട്ടിട ഉടമകളെയും ഭൂവുടമകളെയും കെ .പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നേരിൽകണ്ടു. നിലവിൽ ഭൂരിഭാഗം ഉടമകളും സമ്മതപത്രം നൽകിയിട്ടുണ്ട്.

റോഡ് വികസന സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു കൂടിയായിരുന്നു എം എൽ എ സന്ദർശനം നടത്തിയത്. 15.96 കിലോമീറ്റർ നീളമുള്ള വടകര വില്യാപ്പള്ളി ചേലക്കാട് റോഡിൻറെ 9 കിലോമീറ്റർ ഭാഗവും കുറ്റ്യാടി നിയോജകമണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ കാലമായി ആധുനിക രീതിയിൽ പരിഷ്കരിക്കാൻ സാധിക്കാത്തത് കാരണം ഈ റോഡിലൂടെയുള്ള ഗതാഗത്തിന് വളരെയധികം പ്രയാസം നേരിടുന്നുണ്ട്.കിഫ്ബി 58.29 കോടി രൂപയ്ക്കുള്ള സാമ്പത്തിക അനുമതിയാണ് ഈ പ്രവൃത്തിക്ക് നൽകിയിട്ടുള്ളത്. റോഡിൻറെ ശോചനീയാവസ്ഥ പരിഗണിച്ച് ഇത്രയും വലിയ ഒരു തുക അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ അതിവേഗം പ്രവർത്തി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ഏതാനും ഉടമകളെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി.

മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി , പൊളിച്ചു മാറ്റേണ്ടുന്ന മതിലുകൾ പുനർനിർമ്മിക്കുന്നതിനും , ജീവനോപാധിയായ കടമുറികൾക്ക് റോഡ് വികസനത്തിന്റെ ഭാഗമായി തകരാറുകൾ ഉണ്ടാവുന്ന പക്ഷം, അവ പുനരുദ്ധരിക്കുന്നതിനും ഉള്ള ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലം വിട്ടു നൽകിയാൽ കിഫ്ബിയുടെ അംഗീകാരത്തോടെ സാങ്കേതിക അനുമതിയിലേക്ക് നീങ്ങി ടെണ്ടർ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ മികച്ച പ്രതികരണമാണ് റോഡ് വികസനത്തിനായി ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള,ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു,ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ ,പ്രദേശവാസികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. എല്ലാവരും ഈറോഡ് പ്രവൃത്തി നടപ്പിലാക്കാനുള്ള ശ്രമങ്ങളിൽ ഒരുമിച്ചുണ്ടാകണമെന്ന് കെ.പി.കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ . അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86842/vadakara-vilyapally-chelakad-road-to-modern-standards)