---
title: "കേരള സ്കൂൾ കലോത്സവം; കോട്ടക്കലിനെ ആവേശമാക്കി വിളംബര ജാഥ"
english_title: "Kerala School Arts Festival; Kottakal was excited by the announcement procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86882/kerala-school-arts-festival-kottakal-was-excited-by-the-announcement-procession"
published_at: "2022-12-23T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5c6175c26b_kottakkal.jpg"
keywords: []
---

# കേരള സ്കൂൾ കലോത്സവം; കോട്ടക്കലിനെ ആവേശമാക്കി വിളംബര ജാഥ

> **Lead Summary:** **കോട്ടക്കൽ:** 61ാമത് കേരള സ്കൂൾ കലോത്സവം ജനുവരി മൂന്നാം തീയതി തുടങ്ങാനിരിക്കെ കോട്ടക്കലിനെ ആവേശമാക്കി വിളംബര ജാഥ. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ജാഥ ബീച്ച് റോഡ് വരെ കോൽക്കളി, ദഫ് മുട്ട്, തുടങ്ങി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.

## Article Content

**കോട്ടക്കൽ:** 61ാമത് കേരള സ്കൂൾ കലോത്സവം ജനുവരി മൂന്നാം തീയതി തുടങ്ങാനിരിക്കെ കോട്ടക്കലിനെ ആവേശമാക്കി വിളംബര ജാഥ. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ജാഥ ബീച്ച് റോഡ് വരെ കോൽക്കളി, ദഫ് മുട്ട്, തുടങ്ങി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ, ക്രിസ്മസ് അപ്പൂപ്പന്മാർ, ജെ ആർ സി തുടങ്ങിയ വിദ്യാർത്ഥികളും വിളംബര ജാഥയിൽ അണിനിരന്നു. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന 33 പ്രതിഭകളെ മുന്നിൽ നിർത്തിയായിരുന്നു ജാഥ കടന്നുപോയത്. വട്ടപ്പാട്ട്, കോൽക്കളി, ദഫ്മുട്ട്, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ പരിപാടികളിലാണ് വരാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിൽ കുഞ്ഞാലി മരക്കാർ എച്ച്.എസ്.എസ് മത്സരിക്കുന്നത്.

ഇതിഹാസ നായകനായ കുഞ്ഞാലി മരക്കാരുടെ നാട്ടിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതിയ ഇതിഹാസം രചിക്കുവാൻ സാധിക്കും എന്ന ദൃഢ പ്രതീക്ഷയിലാണ് വിദ്യാർഥികൾ. വിളംബര ജാഥ പിടിഎ പ്രസിഡണ്ട് ഹമീദ് മൂരാട് ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി അധ്യാപകരായ ഷമീം അഹമ്മദ്, ഇസ്മായിൽ മൊട്ടേമേൽ, മുഹമ്മദ് ഫൈസൽ, എച്ച്.എം ഇൻചാർജ് ഇ.പി ലീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി ടി കെ അബ്ദുറഹ്മാൻ, മാനേജ്മെൻറ് പ്രതിനിധികളായ എം സലാഹുദ്ദീൻ, റജുല നാരായണൻ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86882/kerala-school-arts-festival-kottakal-was-excited-by-the-announcement-procession)