---
title: "വിളംബര ജാഥ; ജനചേതന യാത്ര വിളംബരം ശ്രദ്ധേയമായി "
english_title: "Proclamation march; The announcement of Janachetana Yatra was remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86891/proclamation-march-the-announcement-of-janachetana-yatra-was-remarkable"
published_at: "2022-12-23T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5d053656c1_jada.jpg"
keywords: []
---

# വിളംബര ജാഥ; ജനചേതന യാത്ര വിളംബരം ശ്രദ്ധേയമായി 

> **Lead Summary:** **വടകര:** സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജന ചേതന യാത്രയ്ക്ക് വടകരയിൽ ഡിസംബർ 26ന് സ്വീകരണം നൽകും. ഇതിനു മുന്നോടിയായി വടകര മുൻസിപ്പൽ മേഖല സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി.

## Article Content

**വടകര:** സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജന ചേതന യാത്രയ്ക്ക് വടകരയിൽ ഡിസംബർ 26ന് സ്വീകരണം നൽകും. ഇതിനു മുന്നോടിയായി വടകര മുൻസിപ്പൽ മേഖല സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി.

മേഖലയിലെ 9 ലൈബ്രറികളായ വെളുത്തമല വായനശാല, ഐക്യ കേരള പണിക്കോട്ടി, പീപ്പിൾസ് മേപ്പയിൽ, നവഭാവന കണ്ണങ്കുഴി, സേവാ സമിതി വടകര, കെ കെ രാഘവൻ സ്മാരക ലൈബ്രറി വടകര, ജനകീയം പാക്കയിൽ, പ്രതീക്ഷ അങ്ങാടിത്താഴെ, പുതുപ്പണം ഗ്രന്ഥാലയം & കലാസമിതി, എന്നീ ലൈബ്രറികൾ കേന്ദ്രങ്ങളാക്കി പ്രയാണം നടത്തി.

ജാഥ വെളുത്ത മലയിൽ മുൻസിപ്പൽ കൗൺസിലറും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ കെ.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ പി കെ ബാലൻ മാസ്റ്റർ, ജാഥ അംഗങ്ങളായ ടി. ഭാസ്കരൻ, ടി.ടി വത്സൻ, ശ്രീശൻ, കെ ഹരീഷ് എന്നിവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയെ കുറിച്ചും, സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്നിന്റെ വ്യാപനത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86891/proclamation-march-the-announcement-of-janachetana-yatra-was-remarkable)