---
title: "ചർച്ചകൾക്ക് വിരാമം; വടകരയിൽ ലോ കോളേജ് വരും "
english_title: " A law college will come up in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87031/a-law-college-will-come-up-in-vadakara"
published_at: "2022-12-24T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6f93095148_LAW_CLG_YOGAM.jpg"
keywords: []
---

# ചർച്ചകൾക്ക് വിരാമം; വടകരയിൽ ലോ കോളേജ് വരും 

> **Lead Summary:** **വടകര: **സാമൂഹ്യ മാധ്യമങ്ങളിലും, ഓൺലൈൻ മീഡിയകളിലും വടകരയിൽ ലോ കോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രഥമ ലോ കോളേജ് സ്ഥാപിച്ചിട്ട് 52 വർഷമായി.കോഴിക്കോട് വെള്ളിമാടുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

## Article Content

**വടകര: **സാമൂഹ്യ മാധ്യമങ്ങളിലും, ഓൺലൈൻ മീഡിയകളിലും വടകരയിൽ ലോ കോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രഥമ ലോ കോളേജ് സ്ഥാപിച്ചിട്ട് 52 വർഷമായി.കോഴിക്കോട് വെള്ളിമാടുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

സീറ്റിന്റെ അപര്യാപ്തത മൂലം പല വിദ്യാർത്ഥികൾക്കും നിയമ പഠനം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു.അതുകൊണ്ടു തന്നെ വടകരയിൽ ലോ കോളേജ് വേണമെന്നായിരുന്നു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാലങ്ങളായുള്ള ആവശ്യം.വടകര എജുക്കേഷനൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് വടകരയിൽ ലോ കോളേജ് ആരംഭിക്കുവാനുള്ള ശ്രമം ആരംഭിക്കുന്നത്.

സൊസൈറ്റി ഭരണസമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം സംഘം പ്രസിഡണ്ട് അഡ്വ:സി. വത്സലന്റെ അധ്യക്ഷതയിൽ ചേർന്നു.നിലവിൽ നടത്തിവരുന്ന സർക്കാർ യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾക്ക് പുറമേ ലോ കോളേജ് ആരംഭിക്കാൻ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ സംഘം വാർഷിക ജനറൽബോഡി യോഗത്തിൽ തീരുമാനമായി.

സംഘം വൈസ് പ്രസിഡണ്ട് ടി.വി ബാലകൃഷ്ണൻ മാസ്റ്റർ മുഖവുര ഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ എം.കെ രവീന്ദ്രൻ മാസ്റ്റർ, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, ബാബു ചാത്തോത്ത്, ഡോ: കെ.പി അമ്മുക്കുട്ടി, സി.എം കുമാരൻ, എ.കെ.സജിനി സംസാരിച്ചു. സെക്രട്ടറി റീജ കെ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87031/a-law-college-will-come-up-in-vadakara)