---
title: "തണലായി അധ്യാപകർ; കുട്ടിക്കൊരു വീട് ഇന്ന് കൈമാറും "
english_title: "Shadow teachers; A house will be handed over to the child today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87107/shadow-teachers-a-house-will-be-handed-over-to-the-child-today"
published_at: "2022-12-25T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7db2ccdb4c_HOME.jpg"
keywords: []
---

# തണലായി അധ്യാപകർ; കുട്ടിക്കൊരു വീട് ഇന്ന് കൈമാറും 

> **Lead Summary:** **വടകര: **അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിർമ്മിച്ച വീട് ഇന്ന് കൈമാറും. കെഎസ്ടിഎ വടകര സബ്ജില്ലാ കമ്മിറ്റി കുട്ടോത്ത് നിർമ്മിച്ച കുട്ടിക്കൊരു വീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

## Article Content

**വടകര: **അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിർമ്മിച്ച വീട് ഇന്ന് കൈമാറും. കെഎസ്ടിഎ വടകര സബ്ജില്ലാ കമ്മിറ്റി കുട്ടോത്ത് നിർമ്മിച്ച കുട്ടിക്കൊരു വീടിന്റെ താക്കോൽ കൈമാറ്റം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

നിരാലംബരായ കുട്ടിയുടെ കുടുംബത്തിനാണ് സംഘടനാ വീട് നിർമ്മിച്ച് നൽകിയത്. അധ്യാപക സംഘടനയുടെ മഹത്തായ പ്രവർത്തിക്ക് മികച്ച പ്രതികരണമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.

മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചർ വീടിന്റെ താക്കോൽ കുട്ടിക്ക് കൈമാറും. വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, സി ഭാസ്കരൻ മാസ്റ്റർ, ടി പി ഗോപാലൻ മാസ്റ്റർ, കെ കെ ബിജുള, വി പി രാജീവൻ, പി.എസ്.സ്മിജ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87107/shadow-teachers-a-house-will-be-handed-over-to-the-child-today)