---
title: "കുട്ടിക്കൊരു വീട്; മാതൃകാ പ്രവർത്തനങ്ങളുമായി കെഎസ്ടിഎ "
english_title: "A home for a child; KSTA with model operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87109/a-home-for-a-child-ksta-with-model-operations"
published_at: "2022-12-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7de0f867d5_HOME_2.jpg"
keywords: []
---

# കുട്ടിക്കൊരു വീട്; മാതൃകാ പ്രവർത്തനങ്ങളുമായി കെഎസ്ടിഎ 

> **Lead Summary:** **വടകര:** നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന ഈ വേളയിൽ വേറിട്ട മാതൃകയുമായി കെ.എസ് ടി.എ.

## Article Content

**വടകര:** നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന ഈ വേളയിൽ വേറിട്ട മാതൃകയുമായി കെ.എസ് ടി.എ.

തോടന്നൂർ ഉപജില്ല കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ (KSTA) നിരാലംബരായ കുട്ടിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കല്ലേരി കുയ്യാലിൽ വെച്ചാണ് ചടങ്ങ്

. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുട്ടിയുടെ കുടുംബത്തിന് താക്കോൽ കൈമാറും. കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും.

കുട്ടിയുടെ പഠനോപകരണ വിതരണം കെ.എസ്.ടി. എ എക്സിക്യൂട്ടീവ് അംഗം പി. രാജീവ് മാസ്റ്റർ നിർവഹിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ വടകരയിൽ നിരവധി വീടുകളാണ് കുട്ടിക്കൊരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.എ നിർമിച്ചു നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87109/a-home-for-a-child-ksta-with-model-operations)