---
title: "ആനന്ദിക്കാം.,ഉല്ലസിക്കാം; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ തിരക്കേറുന്നു "
english_title: "Sargalaya International Arts and Crafts Fair is getting busy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87134/sargalaya-international-arts-and-crafts-fair-is-getting-busy"
published_at: "2022-12-25T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a84551507d7_SARGALAYA_4.jpg"
keywords: []
---

# ആനന്ദിക്കാം.,ഉല്ലസിക്കാം; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ തിരക്കേറുന്നു 

> **Lead Summary:** **വടകര :** ജനശ്രദ്ധ ആകർഷിച്ച് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുന്നത്. മേള തുടങ്ങിയത് മുതൽ ജന തിരക്കാണ് .ശ്രദ്ധ ആകർഷിക്കുന്നതൊക്കെയും മേളയിലെ കര കൗശല വസ്തുക്കളും .അത്രയേറെ വ്യത്യസ്തതയോടെയാണ് മേള നടക്കുന്നത് .

## Article Content

**വടകര :** ജനശ്രദ്ധ ആകർഷിച്ച് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെയാണ് മേള നടക്കുന്നത്. മേള തുടങ്ങിയത് മുതൽ ജന തിരക്കാണ് .ശ്രദ്ധ ആകർഷിക്കുന്നതൊക്കെയും മേളയിലെ കര കൗശല വസ്തുക്കളും .അത്രയേറെ വ്യത്യസ്തതയോടെയാണ് മേള നടക്കുന്നത് .

26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍ പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരുമാണ് മേളയില്‍ പങ്കെടുക്കുന്നത് . ഉസ്ബെക്കിസ്ഥാന്‍ മേളയുടെ പാര്‍ട്ണർ രാജ്യമാണ് എന്നതും ശ്രദ്ധേയം .

മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്ട്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍, കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്.

കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാന്‍ഡി ക്രാഫ്റ്റ്സ്, നബാര്‍ഡ്, കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്(സമഗ്ര ശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിച്ചത്. 19 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87134/sargalaya-international-arts-and-crafts-fair-is-getting-busy)