---
title: "വ്യാപാരിയുടെ കൊലപാതകം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആർഎംപിഐ "
english_title: "The Merchant's Murder; RMPI wants to arrest the accused immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87227/the-merchants-murder-rmpi-wants-to-arrest-the-accused-immediately"
published_at: "2022-12-26T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a930816ffd5_rajan_deathH.jpg"
keywords: []
---

# വ്യാപാരിയുടെ കൊലപാതകം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആർഎംപിഐ 

> **Lead Summary:** **വടകര:** വടകര നഗരത്തെ പിടിച്ചുകുലുക്കിയ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം. വ്യാപാരി രാജന് നീതി ലഭ്യമാക്കുക, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു കുടുംബത്തിന്റെ ആശങ്കക്ക് പരിഹാരം കണ്ടെത്തുക, പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി, വ്യാപാരി സമൂഹത്തിന്റെ ആശങ്ക അവസാനിപ്പിക്കണമെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു.

## Article Content

**വടകര:** വടകര നഗരത്തെ പിടിച്ചുകുലുക്കിയ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം. വ്യാപാരി രാജന് നീതി ലഭ്യമാക്കുക, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു കുടുംബത്തിന്റെ ആശങ്കക്ക് പരിഹാരം കണ്ടെത്തുക, പോലീസ് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടി, വ്യാപാരി സമൂഹത്തിന്റെ ആശങ്ക അവസാനിപ്പിക്കണമെന്നും ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു.

**

മാർക്കറ്റ് റോഡിന് സമീപം വളരെ കാലമായി കച്ചവടം ചെയ്തുവരുന്ന രാജനെ ഞായറാഴ്ച രാത്രിയാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലാണ് കൊലചെയ്യപ്പെട്ടതെന്നാണ് ജനങ്ങൾ സംശയിക്കുന്നത്. വടകര നഗരത്തിലും പരിസരങ്ങളിലും തുടർച്ചയായി മോഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയാത്തത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് ഒരു വ്യാപാരി കൊലചെയ്യപ്പെട്ടത്. ഇത് അത്യന്തം ഭീതി ജനകമാണ്. കുറച്ചുകാലമായി ലഹരി മാഫിയയുടെ ഹബ്ബായി വടകര മാറിയിരിക്കുകയാണ്. ഇത് അധികൃതർ ഗൗരവമായി കാണണം. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും രാജന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആർ എം പി ഐ സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു .

ഡിസംബർ 7ാം തീയ്യതി രാത്രിയായിരുന്നു വടകര കേരള ക്വയർ റോഡിലുള്ള മാർക്കറ്റ് കോംപ്ലക്സിലെ മാസ് എൻറർപ്രൈസസിൽ മോഷണം നടന്നത്. വ്യാപാരികൾ കടയടച്ച് വീട്ടിൽ പോയതിന് ശേഷം ഷട്ടർ കുത്തി തുറന്ന് സെൽഫിലുണ്ടായിരുന്ന 25000 രൂപയാണ് മോഷ്ടാവ് മോഷ്ടിച്ചത്.

അന്നുമുതൽ തന്നെ രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.

**

വടകര: **വടകരയിൽ ഇന്നലെ രാത്രി മോഷണം. വടകര കേരള ക്വയർ റോഡിലെ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാസ്സ് എൻറർപ്രൈസസ് എന്ന കടയിലാണ് മോഷണം നടന്നത്. രാത്രി 9 മണിക്കാണ് ഉടമകൾ കടയടച്ച് പോയത്. രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടർ തകർന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഷെൽഫ് പരിശോധിച്ചപ്പോഴാണ് ഷെൽഫിൽ സൂക്ഷിച്ചുവെച്ച 25,000 രൂപ നഷ്ടപ്പെട്ടതായി കണ്ടത്. സാധനങ്ങൾ നഷ്ടപ്പെട്ടില്ല. വടകരയിലെ കടകളിൽ ഈയിടെയായി മോഷണം പെരുകിയിട്ടുണ്ട്. ഈ പരാതികളിൽ ഒന്നും തന്നെ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ മോഷണം നടന്ന കടയുടെ സമീപത്തുള്ള മറ്റൊരു കടയിലും കുറച്ചുനാൾ മുമ്പ് മോഷണം നടന്നിരുന്നു. അതിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പി പി.ഇ കിറ്റ് ധരിച്ചാണ് അന്ന് മോഷ്ടാവ് എത്തിയത്. തുടരെയുള്ള മോഷണങ്ങളിലും ,മോഷണം നടത്തിയ പ്രതികളെ പിടികൂടാനാകാത്തതിലും വ്യാപാരികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

മിക്ക കടകളിലും സിസിടിവി സംവിധാനം ഉണ്ടെങ്കിലും ഷോട്ട് സർക്യൂട്ട് ഭയം മൂലം പലരും മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് പോകാറുള്ളത്. ഇതാണ് തസ്ക്കരന്മാർക്ക് വളമാകുന്നതും. ഇതിനാൽ ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടാനാവുന്ന സാഹചര്യം ഇല്ലാതാകുന്നു. പോലീസ് ബീറ്റ് രാത്രികാലങ്ങളിൽ ശക്തമാക്കണമെന്നും അല്ലാത്തപക്ഷം വ്യാപാരികൾക്ക് രാത്രി ഉറങ്ങാൻ പറ്റില്ലെന്നും മർച്ചൻസ് അസോസിയേഷൻ വടകര പ്രസിഡണ്ട് അബ്ദുൽസലാം പറഞ്ഞു.

കൂടാതെ വ്യാപാരികൾ രാത്രി കടയടച്ചു പോകുമ്പോൾ നിർബന്ധമായും സിസിടിവി ഓൺ ചെയ്യണമെന്നും പറഞ്ഞു. ഇക്കാര്യം എല്ലാ വ്യാപാരികളോടും ഓർമ്മിപ്പിക്കുന്നതോടൊപ്പം വടകര കേന്ദ്രീകരിച്ച് ഏകീകൃത സിസിടിവി സംവിധാനം കൂടുതൽ ശക്തമാക്കുവാൻ പോലീസിനോടും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87227/the-merchants-murder-rmpi-wants-to-arrest-the-accused-immediately)