---
title: "അഭിമാനമായി അധ്യാപകർ; കെ.എസ്.ടി.എ കുട്ടിക്കൊരു വീട് കൈമാറി "
english_title: "Proud teachers; KSTA handed over a house to the childe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87232/proud-teachers-ksta-handed-over-a-house-to-the-childe"
published_at: "2022-12-26T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a93df64a2be_veed.jpg"
keywords: []
---

# അഭിമാനമായി അധ്യാപകർ; കെ.എസ്.ടി.എ കുട്ടിക്കൊരു വീട് കൈമാറി 

> **Lead Summary:** **വടകര: **ഭവനരഹിതരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുന്നതിന് കേരള സർക്കാരിനൊപ്പം കൈകോർത്ത് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വടകര ഉപജില്ലാ കമ്മറ്റി കുട്ടോത്ത് നിർമ്മിച്ച വീട് കുടുംബത്തിന് കൈമാറി.

## Article Content

**വടകര: **ഭവനരഹിതരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുന്നതിന് കേരള സർക്കാരിനൊപ്പം കൈകോർത്ത് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വടകര ഉപജില്ലാ കമ്മറ്റി കുട്ടോത്ത് നിർമ്മിച്ച വീട് കുടുംബത്തിന് കൈമാറി.

മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ താക്കോൽ കൈമാറി. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷയായി.

കെ.എസ്.ടി.എ ജെ.എൻ. എം യൂനിറ്റ് നൽകിയ പഠനോപകരണങ്ങൾ സി.ഭാസ്കരൻ മാസ്റ്റർ കൈമാറി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജുള കെ.കെ., ടി.പി.ഗോപാലൻ മാസ്റ്റർ, വി.പി.രാജീവൻ , പി.എസ്. സ്മിജ, സി.സതീശൻ , വി.വി. വിനോദ്, കെ. നിഷ, വി.പി. സന്ദീപ്, എം. അനീഷ് കുമാർ സംസാരിച്ചു.

മേമുണ്ട ഹൈസ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ സംഗീത വിരുന്നും അരങ്ങേറി. നിർമാണ കമ്മറ്റി ചെയർമാൻ സി.എം.ഷാജി സ്വാഗതവും കെ.കെ.സിജൂഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87232/proud-teachers-ksta-handed-over-a-house-to-the-childe)