---
title: "കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു സുഹൃത്തുക്കളായ വടകര സ്വദേശികളുടെ മരണത്തിൽ അനുശോചിച്ചു "
english_title: "Kozhikode mourned the death of Vadakara natives who were friends in a bike collision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87331/kozhikode-mourned-the-death-of-vadakara-natives-who-were-friends-in-a-bike-collision"
published_at: "2022-12-26T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a991ba83ea5_ANUSHOCHANAM.jpg"
keywords: []
---

# കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു സുഹൃത്തുക്കളായ വടകര സ്വദേശികളുടെ മരണത്തിൽ അനുശോചിച്ചു 

> **Lead Summary:** **വടകര:** തീരദേശ ഗ്രാമമായ കുരിയാടിയിലെ ദീക്ഷിത്, അശ്വിൻ, എന്നിവരുടെ ആകസ്മിക മരണത്തിൽ അനുശോചനം.

## Article Content

**വടകര:** തീരദേശ ഗ്രാമമായ കുരിയാടിയിലെ ദീക്ഷിത്, അശ്വിൻ, എന്നിവരുടെ ആകസ്മിക മരണത്തിൽ അനുശോചനം.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി.അശോകൻ, ജില്ലാ പ്രസിഡണ്ട് വി.ഉമേഷൻ, ബ്ലോക്ക് പ്രസിഡണ്ട് വി.കെ അനിൽകുമാർ അനുശോചിച്ചു. ഇന്നലെ പുലർച്ച കൊയിലാണ്ടിയിലെ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു മരണം.

**

പതിനെട്ടും പത്തൊമ്പതും വയസ്സ് മാത്രം പ്രായമുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു അശ്വിനും,ദീക്ഷിത്തും. എലത്തൂർ പുതിയാപ്പ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച ബൈക്ക് കാട്ടില പീടികയിൽ അപകടത്തിൽപ്പെട്ടത്.

തീരദേശ മേഖലയിലെ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പോലും യുവാക്കൾ പങ്കെടുക്കുക പതിവാണ്. അങ്ങനെ രണ്ടു ബൈക്കുകളിലായി ചോറോട് കുരിയാടിയിൽ നിന്നും പോയവർക്കാണ് അപകടം.

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് കൂട്ടുകാർ പുതിയാപ്പിയിലേക്ക് പോയത്. ഗാനമേള ആസ്വദിച്ച് പുലർച്ച മടങ്ങിയ സംഘം ദുരന്തത്തിൽ പെടുകയായിരുന്നു.

കുരിയാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം മരക്കാന്റെ വളപ്പിൽ ഗിരീഷിന്റെയും നീഷ്മയുടെയും മകനാണ് ദീക്ഷിത്. കോഴിക്കോട് ഐ.ടി.ഐയിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഏക സഹോദരി: നന്ദന. കുരിയാടി വരയന്റെ വളപ്പിൽ ശ്രീനിവാസിന്റെയും പ്രജിതയുടെയും മകനാണ് അശ്വിൻ. അക്കൗണ്ടൻസിക്ക് പഠിക്കുന്നു. സഹോദരൻ: അഭിനന്ദ്.

തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാൻ രണ്ടു വീടുകളിലും വൻ ജനാവലി എത്തി. ഉറ്റവരുടെ ദാരുണാന്ത്യം ഏവരെയും വേദനിപ്പിച്ചു. കുടുംബങ്ങൾക്കുണ്ടായ തീരാനഷ്ടത്തിലും ദുഃഖത്തിലും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് പങ്കുചേരുന്നതായി പി. അശോകൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

**വടകര :** ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കൾ. മരിച്ച അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം മെഡിക്കൽ കോളേജിലുമാണുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87331/kozhikode-mourned-the-death-of-vadakara-natives-who-were-friends-in-a-bike-collision)