---
title: "വടകരയിലെ വ്യാപാരിയുടെ മരണം; സമഗ്രമായ അന്വേഷണം വേണം -കെ.കെ.രമ.എം.എൽ.എ "
english_title: "Death of a merchant in Vadakara; A thorough investigation is needed -KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87337/death-of-a-merchant-in-vadakara-a-thorough-investigation-is-needed-kk-rama-mla"
published_at: "2022-12-26T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a1159ca3a_RAMA_MLA.jpg"
keywords: []
---

# വടകരയിലെ വ്യാപാരിയുടെ മരണം; സമഗ്രമായ അന്വേഷണം വേണം -കെ.കെ.രമ.എം.എൽ.എ 

> **Lead Summary:** **വടകര:** മാർക്കറ്റ് റോഡിലെ പലചരക്ക് വ്യാപാരി പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടു വരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര:** മാർക്കറ്റ് റോഡിലെ പലചരക്ക് വ്യാപാരി പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടു വരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

വടകരയുടെ ഹൃദയഭാഗത്ത് നടന്ന ഈ കൊലപാതകം ഞെട്ടിക്കുന്നതാണ്. രാത്രി കാലങ്ങളിൽ നഗരത്തിൽ പലവിധ സംഘങ്ങളുടെ അഴിഞ്ഞാട്ടം ശക്തമാണ്. ഇതിന് തടയിടാൻ പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണം

. നഗരം കേന്ദ്രീകരിച്ചുള്ള പട്രോളിങ് ശക്തമാക്കണം. വടകരയുടെ പല മേഖലകളും രാത്രിയായാൽ ലഹരി മാഫിയയുടെയും മറ്റും പിടിയിലാണ്. നഗരം കേന്ദ്രീകരിച്ചുള്ള സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണ്.

വടകരയിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകതിരിക്കാനുള്ള ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87337/death-of-a-merchant-in-vadakara-a-thorough-investigation-is-needed-kk-rama-mla)