---
title: "പുതിയാപ്പിനെ കണ്ണീരാലാഴ്ത്തി  ഷീജയുടെ  വേര്‍പാട്"
english_title: "Kovid to dead housewife who fell into well; The body will be postmortem at the Medical College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8737/kovid-to-dead-housewife-who-fell-into-well-the-body-will-be-postmortem-at-the-medical-college"
published_at: "2021-11-03T17:14:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61827b691c0b8_sheeja puthiyappu .jpg"
keywords: []
---

# പുതിയാപ്പിനെ കണ്ണീരാലാഴ്ത്തി  ഷീജയുടെ  വേര്‍പാട്

> **Lead Summary:** വടകര: പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന പുതിയാപ്പ് സ്വദേശിനി ഷീജയുടെ വേര്‍പാട് വിശ്വസിക്കാനാവില്ലെന്ന് സുഹൃത്തുക്കള്‍. പുതിയാപ്പ് മലയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഷീജ ആണ് മരിച്ചത്. ഷീജയെ ഇന്ന് രാവിലെ അയല്‍വാസിയുടെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

വടകര: പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന പുതിയാപ്പ് സ്വദേശിനി ഷീജയുടെ വേര്‍പാട് വിശ്വസിക്കാനാവില്ലെന്ന് സുഹൃത്തുക്കള്‍. പുതിയാപ്പ് മലയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഷീജ ആണ് മരിച്ചത്. ഷീജയെ ഇന്ന് രാവിലെ അയല്‍വാസിയുടെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തിക്കോടി പൂരന്റവിട പരേതനായ കേളപ്പന്റേയും വസന്തയുടേയും മകളാണ് സഹോദരങ്ങള്‍ : ഹരീഷ് , രതീഷ് ,ഷൈജു മക്കള്‍: അമൃത കൃഷ്ണ, (ഗവ സംസ്‌കൃതം സ്‌കൂള്‍ പുതിയാപ്പ ), ശ്രീയുക്ത കൃഷ്ണ (അമൃത പബ്ലിക്ക് സ്‌കൂള്‍ വടകര) പ്രദേശത്തെ രാഷട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷീജയുടെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കൗണ്‍സിലര്‍ കെ എം സജിഷ പറഞ്ഞു.

കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായിരുന്നു ഷീജ. പുലര്‍ച്ചെ കിടപ്പു മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും നടത്തിയ തിരച്ചലിലാണ് ഇന്ന് രാവിലെ 6.30 ഓടെ മൃതദേഹം കണ്ടെത്തിയത്.

വടകര ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്.

തുടര്‍ന്ന് പോസ്റ്റ്് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അല്‍പ്പസമയത്തിനകം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുന്ന മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8737/kovid-to-dead-housewife-who-fell-into-well-the-body-will-be-postmortem-at-the-medical-college)