---
title: "യാത്ര വള്ളിക്കാട്ടിൽ; പൗര വിചാരണ യാത്ര വള്ളിക്കാട് പ്രവേശിച്ചു "
english_title: "Civil trial journey entered Vallikad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87456/civil-trial-journey-entered-vallikad"
published_at: "2022-12-27T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa982366311_YATHRA_F.jpg"
keywords: []
---

# യാത്ര വള്ളിക്കാട്ടിൽ; പൗര വിചാരണ യാത്ര വള്ളിക്കാട് പ്രവേശിച്ചു 

> **Lead Summary:** **വള്ളിക്കാട്: **ഇന്നലെ കുരിക്കിലാടിൽ നിന്നും പ്രയാണമാരംഭിച്ച പൗര വിചാരണ യാത്ര ഇന്ന് വള്ളിക്കാട് പ്രവേശിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരനാണ് യാത്ര നയിക്കുന്നത്.

## Article Content

**വള്ളിക്കാട്: **ഇന്നലെ കുരിക്കിലാടിൽ നിന്നും പ്രയാണമാരംഭിച്ച പൗര വിചാരണ യാത്ര ഇന്ന് വള്ളിക്കാട് പ്രവേശിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരനാണ് യാത്ര നയിക്കുന്നത്.

ബാബു ബാലവാടി മുഖവുര ഭാഷണം നടത്തി. സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റിത്തിനെതിരെ കേന്ദ്ര കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അരി, വറ്റൽ മുളക് തുടങ്ങിയവയുടെ അനിയന്ത്രിതമായ വില വർദ്ധനവ് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കള്ളക്കടത്ത്, കറൻസി കടത്ത്, സ്വപ്നയുടെ വെളിപ്പെടുത്തൽ തുടങ്ങി സർക്കാരിന്റെ ഒളിച്ചുകളി എല്ലാ കാര്യത്തിലും തുടങ്ങുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

പുറന്തേടത്ത് സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരത്തിലേറിയിട്ട് പാർട്ടിയുടെ ബന്ധുമിത്രാദികൾക്കാണ് സകല ജോലിയും നാട്ടിൽ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഹിള കോൺഗ്രസ് ചോറോട് മണ്ഡലം ഭാരവാഹി ഷീന, ചന്ദ്രൻ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി ടി.വി.സുധീർ കുമാർ, കൂടാളി അശോകൻ സംസാരിച്ചു. തുടർന്ന് വള്ളിക്കാടിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ കൈനാട്ടിയിൽ പ്രവേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87456/civil-trial-journey-entered-vallikad)