---
title: "പുതുപ്പണത്ത് കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ച് അപകടം ; 15ലേറെ പേർക്ക് പരിക്ക്"
english_title: "A lorry collided with a KSRTC bus in Puthupanam; More than 15 people were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87470/a-lorry-collided-with-a-ksrtc-bus-in-puthupanam-more-than-15-people-were-injured"
published_at: "2022-12-27T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaa7f8c8018_ACCIDENT_F.jpg"
keywords: []
---

# പുതുപ്പണത്ത് കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ച് അപകടം ; 15ലേറെ പേർക്ക് പരിക്ക്

> **Lead Summary:** **വടകര: **ദേശീയപാതയിൽ പുതുപ്പണം പാലയാട്ട് നടയിൽ കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

## Article Content

**വടകര: **ദേശീയപാതയിൽ പുതുപ്പണം പാലയാട്ട് നടയിൽ കെഎസ്ആർടിസി ബസ്സിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

ലോറി ഡ്രൈവർക്കും, ബസ് യാത്രക്കാരായ 15ലേറെ പേർക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിൽ, പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു.

വടകര ഫയർഫോഴ്സ് എത്തി ക്യാബിൻ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. സാരമായ പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ബസ് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റ ബസ് ജീവനക്കാരും യാത്രക്കാരും വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87470/a-lorry-collided-with-a-ksrtc-bus-in-puthupanam-more-than-15-people-were-injured)