---
title: "വീടിന് മുകളിൽ ചാരായ വാറ്റ്; പത്ത് ലിറ്റർ ചാരായവുമായി മൂന്ന് പേർ പിടിയിൽ "
english_title: "A wat leaning over the house; Three people arrested with 10 liters of ash"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87483/a-wat-leaning-over-the-house-three-people-arrested-with-10-liters-of-ash"
published_at: "2022-12-27T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aab61746493_WASH.jpg"
keywords: []
---

# വീടിന് മുകളിൽ ചാരായ വാറ്റ്; പത്ത് ലിറ്റർ ചാരായവുമായി മൂന്ന് പേർ പിടിയിൽ 

> **Lead Summary:** **വടകര:** വീടിൻ്റെ ടെറസിന് മുകളിൽ ചാരായ വാറ്റ്. പത്ത് ലിറ്റർ ചാരായവുമായി മൂന്ന് പേർ പിടിയിൽ. എളിമ്പിലാട് കോയകുറ്റി വണ്ണത്താൻ കണ്ടി അഖിലേഷ് താമസിക്കുന്ന വീടിന്റെ മുകളിലാണ് ചാരായം വാറ്റിയത്.

## Article Content

**വടകര:** വീടിൻ്റെ ടെറസിന് മുകളിൽ ചാരായ വാറ്റ്. പത്ത് ലിറ്റർ ചാരായവുമായി മൂന്ന് പേർ പിടിയിൽ. എളിമ്പിലാട് കോയകുറ്റി വണ്ണത്താൻ കണ്ടി അഖിലേഷ് താമസിക്കുന്ന വീടിന്റെ മുകളിലാണ് ചാരായം വാറ്റിയത്.

മന്തരത്തൂർ എളിമ്പിലാട് കുന്നപൊയിൽ മീത്തൽ ഷൈജു, വള്ളു പറമ്പിൽ സുനിൽകുമാർ എന്നിവരുടെ സഹായത്തോടുകൂടി വ്യാജ ചാരായം വാറ്റിയതിന് മൂന്ന് പേരെയും വടകര എക്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്തു.

പ്രതികളുടെ കയ്യിൽ നിന്നും 10 ലിറ്റർ വ്യാജ ചാരായവും 30 ലിറ്റർ സ്പെൻഡ് വാഷും 50 ലിറ്റർ ചാരായം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള വാഷും വാറ്റ് ഉപകരണങ്ങളും ഗ്യാസ് കുറ്റിയും അടുപ്പും കണ്ടെടുത്തതായാ പ്രിവന്റി ഓഫീസർ തറോൽ രാമചന്ദ്രൻ അറിയിച്ചു.

ഇന്ന് പുലർച്ചെ 1.10 ന് വടകര എക്സൈസ് സർക്കിൾ പാർട്ടി മന്തരത്തൂർ എളിമ്പിലാട് ചാരായ വാറ്റ് നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

സിവിൽ എക്സൈസ് ഓഫീസർമാരായ ജിജു, ലിനീഷ് പി. വനിത സിവിൽ എക്സൈസ് ഓഫീസർ സീമ. ഡ്രൈവർ ബബിൻ. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87483/a-wat-leaning-over-the-house-three-people-arrested-with-10-liters-of-ash)