---
title: "വ്യാപാരിയുടെ കൊലപാതകം; വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് എം.എൽ.എ "
english_title: "The Merchant's Murder; MLA wants to bring out the facts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87550/the-merchants-murder-mla-wants-to-bring-out-the-facts"
published_at: "2022-12-27T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab0fa5caaa3_MLA.jpg"
keywords: []
---

# വ്യാപാരിയുടെ കൊലപാതകം; വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് എം.എൽ.എ 

> **Lead Summary:** **വടകര:** നഗരത്തിൽ കടയ്ക്കുള്ളിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ രമ എം.എൽ.എ.

## Article Content

**വടകര:** നഗരത്തിൽ കടയ്ക്കുള്ളിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ രമ എം.എൽ.എ.

കൊല്ലപ്പെട്ട രാജന്റെ വീട്ടിലും അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനത്തിലും എം.എൽ.എ സന്ദർശനം നടത്തി. അന്വേഷണസംഘം കൃത്യമായിതന്നെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതികൾ ഉടൻ പിടിയലാകുമെന്നുതന്നെയാണ് പ്രതീക്ഷ.

കൊലപാതകത്തെ തുടർന്ന് വടകരയിലെ വ്യാപാരികൾക്കുണ്ടായിരിക്കുന്ന ആശങ്കകൾ ഇല്ലാതാക്കണമെന്നും അവർ പറഞ്ഞു.

നഗരത്തിൽ സി.സി.ടി.വി കാമറകളുടെ പ്രവർത്തനം കൃത്യമാക്കണം. തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ. അബ്ദുൾ സലാം, സി.ഐ പി.എം മനോജ് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87550/the-merchants-murder-mla-wants-to-bring-out-the-facts)