---
title: "ജനം ഏറ്റെടുത്തു; സാൻ്റ് ബാങ്ക്സിന് ജനകീയ ഉത്സവമായി വടകര ബീച്ച് ഫെസ്റ്റ്"
english_title: "The beach fest ends on January 1st and there is a huge rush to see the fest."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87551/the-beach-fest-ends-on-january-1st-and-there-is-a-huge-rush-to-see-the-fest"
published_at: "2022-12-27T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab0c89d38b5_BEACHFEST.jpg"
keywords: []
---

# ജനം ഏറ്റെടുത്തു; സാൻ്റ് ബാങ്ക്സിന് ജനകീയ ഉത്സവമായി വടകര ബീച്ച് ഫെസ്റ്റ്

> **Lead Summary:** **വടകര:** ഒറ്റമനസ്സോടെ ജനം ഏറ്റെടുത്തു. സാൻ്റ് ബാങ്ക്സിന് ജനകീയ ഉത്സവമായി വടകര ബീച്ച് ഫെസ്റ്റ്. ബീച്ച് ഫെസ്റ്റ് ജനുവരിഒന്നാം തീയതി അവസാനിക്കവേ ഫെസ്റ്റ് കാണാൻ വൻ തിരക്ക് അനുഭവപ്പെടുന്നു.

## Article Content

**വടകര:** ഒറ്റമനസ്സോടെ ജനം ഏറ്റെടുത്തു. സാൻ്റ് ബാങ്ക്സിന് ജനകീയ ഉത്സവമായി വടകര ബീച്ച് ഫെസ്റ്റ്. ബീച്ച് ഫെസ്റ്റ് ജനുവരിഒന്നാം തീയതി അവസാനിക്കവേ ഫെസ്റ്റ് കാണാൻ വൻ തിരക്ക് അനുഭവപ്പെടുന്നു.

ഡിസംബർ ഒമ്പതാം തീയതി ആരംഭിച്ച ബീച്ച് ഫെസ്റ്റ് ജനുവരി ഒന്നാം തീയതിയാണ് അവസാനിക്കുന്നത്. ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ രാത്രി 9 വരെയാണ് സമയം. ബീച്ച് ഫെസ്റ്റിവൽ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി.

അതുകൊണ്ടുതന്നെ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആയിരങ്ങളാണ് ഓരോ ദിവസവും കടന്നുവരുന്നത്. സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പ്രഥമ ബീച്ച് ഫെസ്റ്റിവൽ ആണിത്.

രണ്ട് പാർക്കിങ്ങ് പ്രദേശങ്ങളിലായി ഏകദേശം 500 ഓളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉള്ളത് എടുത്തു പറയേണ്ടതാണ്. യാതൊരു തരത്തിലുള്ള ട്രാഫിക് ബ്ലോക്കുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അച്ചടക്കത്തോടെ ട്രാഫിക് നിയന്ത്രിക്കുന്ന സെക്യൂരിറ്റി ജീവനക്കാരും കൂടെ വളണ്ടിയേഴ്സും മികച്ച മാതൃക തന്നെയാണ്.

രാത്രികാലങ്ങളിൽ രക്ഷിതാക്കളുടെയും സ്ത്രീകളുടെയും വൻ നിര തന്നെയാണ് അനുഭവപ്പെടുന്നത്. പുറങ്കര പ്രദേശത്തുള്ളവർക്ക് തന്നെ ബീച്ച് ഫെസ്റ്റിവലിൽ ജോലി നൽകുവാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഫെസ്റ്റിവലിന് അകത്തും പുറത്തുമുള്ള വിവിധ സ്റ്റാളുകളിൽ ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ആരെയും ആകർഷിക്കുന്ന കുതിര ഒട്ടക സവാരികൾ വലിയ ആകർഷണമാണ് അനുഭവപ്പെടുന്നത്.

ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ആകാശത്തൊട്ടിൽ കുട്ടികളടക്കം നിരവധി പേരുടെ ശ്രദ്ധയാണ് ആകർഷിക്കുന്നത് കണ്ടു നിൽക്കുന്നവർ അത്ഭുതത്തോടെയാണ് ഈ കാഴ്ച കാണുന്നത്.

പുറങ്കര കടൽത്തീരത്ത് സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ കൊണ്ട് വലിയ തിരക്കാണ് സമീപത്തെ കടകളിലും, കഫേകളിലും ഹോട്ടലുകളിലും അനുഭവപ്പെടുന്നത്.

വടകര സാൻഡ് ബാങ്ക്സിലടക്കം ഈ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രഥമ സംരംഭം തന്നെ മികച്ച വിജയം സൃഷ്ടിക്കുവാനും കടത്തനാടിന്റെ മനസ്സിൽ ഇടം നേടുവാനും വടകര ബീച്ച് ഫെസ്റ്റിവലിന് സാധിച്ചു. വരാനിരിക്കുന്ന വടകരയുടെ ചരിത്രത്തിൽ ഇടം നേടുവാനും സാധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87551/the-beach-fest-ends-on-january-1st-and-there-is-a-huge-rush-to-see-the-fest)