---
title: "വിസ്മയ ലോകം; വൈവിധ്യങ്ങളുടെ പറുദീസയായി ബീച്ച് ഫെസ്റ്റ്"
english_title: "Wonderful World; Beach fest as a paradise of diversity"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87635/wonderful-world-beach-fest-as-a-paradise-of-diversity"
published_at: "2022-12-28T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abe698f2f06_beachfest.jpg"
keywords: []
---

# വിസ്മയ ലോകം; വൈവിധ്യങ്ങളുടെ പറുദീസയായി ബീച്ച് ഫെസ്റ്റ്

> **Lead Summary:** **വടകര:** വൈവിധ്യങ്ങളുടെ പറുദീസിയായി മാറിയിരിക്കുകയാണ് വടകര സാൻഡ് ബാങ്ക്സിന് സമീപമുള്ള ബീച്ച് ഫെസ്റ്റ്. സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രഥമ ബീച്ച് ഫെസ്റ്റ് അരങ്ങേറിയത്.

## Article Content

**വടകര:** വൈവിധ്യങ്ങളുടെ പറുദീസിയായി മാറിയിരിക്കുകയാണ് വടകര സാൻഡ് ബാങ്ക്സിന് സമീപമുള്ള ബീച്ച് ഫെസ്റ്റ്. സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രഥമ ബീച്ച് ഫെസ്റ്റ് അരങ്ങേറിയത്.

ഡിസംബർ 9 മുതൽ ജനുവരി ഒന്നാം തീയതി വരെയാണ് മേള. എല്ലാ ദിവസവും ഉച്ചക്ക് 2:30 മുതൽ രാത്രി 9:30 വരെയാണ് പ്രദർശന സമയം.

പ്രദർശന നഗരിയിലെ പ്രഥമ പവലിയനിൽ തന്നെ ജനങ്ങളെ ആകർഷിച്ചിരിക്കുകയാണ് എ.എസ്.കെ കമ്പനിയുടെ അക്വാ ഷോ& പെറ്റ്സ് ഷോ. ആഫ്രിക്കൻ ബോൾ പിദോർഡ് എന്ന ഒരു വർഷം മാത്രം പ്രായമുള്ള പെരുമ്പാമ്പ് ആരെയും ആകർഷിക്കുന്നു.

കൂടാതെ വെള്ളക്കീരി, ഹിഗ്വാന, മക്കാവു, അപൂർവയിനം കോഴികൾ, വിവിധ വർണ്ണങ്ങളിലുള്ള തത്തകൾ, അണ്ണാനുകൾ, ലൗ ബേർഡ്സ്, ആരെയും കൊതിപ്പിക്കുന്ന പൂച്ചകൾ തുടങ്ങി വൈവിധ്യങ്ങളായ ജീവികളുടെ ഒരു പ്രദർശനം തന്നെ ദർശിക്കുവാൻ സാധിക്കും.

ഇതോടൊപ്പം തന്നെയാണ് വിവിധ വർണങ്ങളാൽ സമ്പുഷ്ടമായ അലങ്കാരിക മത്സ്യങ്ങളും, കൂടെ വ്യത്യസ്തയാർന്ന മറ്റു ജല ജീവികളും. ഓഫീസുകളിലും, വീടുകളിലും പുതിയതരം ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ പ്ലാൻറ് ഈ പവലിയന്റെ മറ്റൊരു പ്രത്യേകതയാണ്.

ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി ആർട്ടിഫിഷ്യൽ പ്ലാന്റുണ്ട് ഇവിടെ. 150 രൂപ മുതൽ 8000 രൂപ വരെയുള്ള വൈവിധ്യങ്ങളായ ചെടികളാണുള്ളത്. വെട്ടി, പുല്ലാനി തുടങ്ങിയ വേരുകൾ കൊണ്ട് നിർമ്മിക്കുന്ന പത്തു വർഷത്തിലേറെ ഈട് നിൽക്കുന്ന ചെടികളാണ് ഇവ.

അതിനാൽ തന്നെ സൂര്യപ്രകാശം ഒരു അളവു വരെ ഏൽക്കുന്നതിന് കുഴപ്പവുമില്ല. പന, മേപ്പിൾ ട്രീ, ഗോൾഡൻ മേപ്പിൾസ്, മുള തുടങ്ങിയവയാണ് പ്രധാന ചെടികൾ. ദീപു, ഷാജി, ഷൈൻ, രാജകുമാർ അടങ്ങിയ ഒരു ടീം തന്നെ സേവനത്തിനായി ഉണ്ട്.

സംഘാടക മികവ് കൊണ്ടും, ആകർഷണീയമായ പവലിയൻ ഒരുക്കിയും കടത്തനാടിന്റെ മനം കവർന്നിരിക്കുകയാണ് ബീച്ച് ഫെസ്റ്റ്. ലോകം പുതുവർഷപ്പുലരി ആഘോഷിക്കുന്നതിന്റെ ദിവസമാണ് ബീച്ച് ഫെസ്റ്റ് അവസാനിക്കുന്നത്. പുതുവർഷം ബീച്ച് ഫെസ്റ്റിനോടൊപ്പം ആഘോഷിക്കുവാനായി മത്സരയോട്ടത്തിലാണ് കടത്തനാട്ടുകാർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87635/wonderful-world-beach-fest-as-a-paradise-of-diversity)