---
title: "അധികൃതരെ ഉണരൂ; വഴിയോരത്ത് മാലിന്യം ഉപേക്ഷിച്ചു കടന്നു കളയുന്നു"
english_title: "Garbage is dumped on the roadside in Vadakara."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87700/garbage-is-dumped-on-the-roadside-in-vadakara"
published_at: "2022-12-28T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac23cb554b3_GARBAGE.jpg"
keywords: []
---

# അധികൃതരെ ഉണരൂ; വഴിയോരത്ത് മാലിന്യം ഉപേക്ഷിച്ചു കടന്നു കളയുന്നു

> **Lead Summary:** **വടകര:** വടകരയിലെ വഴിയോരത്ത് മാലിന്യം ഉപേക്ഷിച്ചു കടന്നു കളയുന്നു. വടകര നഗരസഭയിലെ 25ാം വാർഡായ എടോടിയിലെ നഗരസഭ റോഡിനും ദേശീയപാതയ്ക്കും ഇടയിലുള്ള ബൈപ്പാസിലാണ് മാലിന്യം ഉപേക്ഷിക്കുന്നത്.

## Article Content

**വടകര:** വടകരയിലെ വഴിയോരത്ത് മാലിന്യം ഉപേക്ഷിച്ചു കടന്നു കളയുന്നു. വടകര നഗരസഭയിലെ 25ാം വാർഡായ എടോടിയിലെ നഗരസഭ റോഡിനും ദേശീയപാതയ്ക്കും ഇടയിലുള്ള ബൈപ്പാസിലാണ് മാലിന്യം ഉപേക്ഷിക്കുന്നത്.

നഗരസഭ റോഡിൽ നിന്നും വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിലേക്ക് പോകുന്ന റോഡാണിത്. പലപ്പോഴും ഹെൽത്ത് വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചാണ് ഇത്തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യം ചില സാമൂഹിക വിരുദ്ധർ നടത്തുന്നത്.

പ്ലാസ്റ്റിക് സഞ്ചിയിലും, ചാക്കിലും കെട്ടിയിട്ടാണ് പാതയോരത്ത് ഉപേക്ഷിക്കുന്നത്. എളുപ്പവഴി ആയതുകൊണ്ട് തന്നെ ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറിയ റോഡ് ആയതുകൊണ്ട് തന്നെ അധികൃതരുടെ കണ്ണ് വെട്ടിച്ചിട്ടാണ് പലപ്പോഴും കൃത്യം നടത്തുന്നത്.

പാതയോരത്ത് മാത്രമല്ല റോഡിനു മുകളിലും പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ച കാഴ്ചയും ഈ റോഡിൽ കാണാൻ സാധിക്കും. ഇക്കാര്യത്തിൽ അടിയന്തര നടപടി ഹെൽത്ത് വിഭാഗവും വടകര നഗരസഭയും ചേർന്ന് എടുക്കണമെന്നാണ് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87700/garbage-is-dumped-on-the-roadside-in-vadakara)