---
title: "കരുത്ത് കാട്ടാൻ; വടകരയിൽ വ്യാപാരി സമിതി സമ്മേളനം 31 ന് "
english_title: "Traders' Committee meeting at Vadakara on 31st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87702/traders-committee-meeting-at-vadakara-on-31st"
published_at: "2022-12-28T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac283638358_TRDS.jpg"
keywords: []
---

# കരുത്ത് കാട്ടാൻ; വടകരയിൽ വ്യാപാരി സമിതി സമ്മേളനം 31 ന് 

> **Lead Summary:** **വടകര:** ചെറുകിട വ്യാപാരികളുടെ കരുത്തായി മാറിയ കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖല സമ്മേളനം 31 ന് നടക്കും.

## Article Content

**വടകര:** ചെറുകിട വ്യാപാരികളുടെ കരുത്തായി മാറിയ കേരള വ്യാപാരി വ്യവസായി സമിതി വടകര മേഖല സമ്മേളനം 31 ന് നടക്കും.

രാവിലെ വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിലെ ടി.വി ചന്ദ്രൻ, എം.പി ഗോപാലൻ നഗറിൽ പ്രതിനിധി സമ്മേളനത്തോടെയാണ് തുടക്കം കുറിക്കുന്നത്.

വൈകിട്ട് നാലുമണിക്ക് വടകര കോട്ടപ്പറമ്പ് മൈതാനത്തെ കെഎം നാണു നഗറിൽ പൊതുസമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിൻ സെക്രട്ടറി സി കെ വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പ്രമുഖ വ്യാപാരി വ്യവസായി സമിതി നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87702/traders-committee-meeting-at-vadakara-on-31st)