---
title: "വർണ്ണശബളമായ ഘോഷയാത്ര; ബാലസംഘം സ്ഥാപകദിനത്തോട് ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "A colorful procession; The Bala Sangh organized a Children's Day procession on the Founder's Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87708/a-colorful-procession-the-bala-sangh-organized-a-childrens-day-procession-on-the-founders-day"
published_at: "2022-12-28T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac2cfb950ea_SFI.jpg"
keywords: []
---

# വർണ്ണശബളമായ ഘോഷയാത്ര; ബാലസംഘം സ്ഥാപകദിനത്തോട് ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** ** വടകര : **ബാലസംഘം 85-ാം വാർഷികാഘോഷത്തിൽ ബാലദിനത്തിന്റെ ഭാഗമായി വർണ്ണശബളമായ ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

** വടകര : **ബാലസംഘം 85-ാം വാർഷികാഘോഷത്തിൽ ബാലദിനത്തിന്റെ ഭാഗമായി വർണ്ണശബളമായ ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു.

വടകര ടൗണിൽ വൈകിട്ടോടെയാണ് പരിപാടി നടന്നത്. നിരവധി കുട്ടികൾ പങ്കെടുത്ത ഘോഷയാത്ര ലഹരിക്കെതിരായ സന്ദേശം ഉയർത്തിയാണ് സംഘടിപ്പിച്ചത്.

നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87708/a-colorful-procession-the-bala-sangh-organized-a-childrens-day-procession-on-the-founders-day)