---
title: "പിണറായി ഭരണം ജനജീവിതം ദുസ്സഹമായി - വി.പി. സജീന്ദ്രൻ "
english_title: "Pinarayi rule made people's life difficult - V.P. Sajeendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87733/pinarayi-rule-made-peoples-life-difficult-vp-sajeendran"
published_at: "2022-12-28T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac552e9ac1c_sajeendran.jpg"
keywords: []
---

# പിണറായി ഭരണം ജനജീവിതം ദുസ്സഹമായി - വി.പി. സജീന്ദ്രൻ 

> **Lead Summary:** **കല്ലേരി : ** പിണറായി സർക്കാറിന്റെ ഭരണത്തിൽ എല്ലാ മേഖലകളും തകർന്ന് തരിപ്പണമായെന്നും, ഇത്രയും ദുരിതപൂർണ്ണമായ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലന്നും കെ.പി.സി.സി. വൈസ്.പ്രസി വി.പി. സജീന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**കല്ലേരി : ** പിണറായി സർക്കാറിന്റെ ഭരണത്തിൽ എല്ലാ മേഖലകളും തകർന്ന് തരിപ്പണമായെന്നും, ഇത്രയും ദുരിതപൂർണ്ണമായ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലന്നും കെ.പി.സി.സി. വൈസ്.പ്രസി വി.പി. സജീന്ദ്രൻ അഭിപ്രായപ്പെട്ടു.

വില കയറ്റും ബാണം പോലെയാണ് കുതിച്ച് ഉയർന്നതെങ്കിൽ ഇപ്പോൾ റോക്കറ്റ് പോലെ കുതിച്ച് ഉയരുകയാണ്. എല്ലാം ശരിയാക്കാൻ വന്നവർ അക്ഷരാർത്ഥത്തിൽ എല്ലാ മേഖലയും ശരിക്കും ശരിയാക്കി. അഴിമതിയുടെ കഥകൾ ഒരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

പിണറായി സർക്കാറിനെ അധികാരത്തിലേറ്റിയവർ ഇപ്പോൾ തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയാൻ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പൗര വിചാരണ യാത്ര കല്ലേരിയിൽ ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാഥ ക്യാപ്ടൻ ബ്ലോക്ക് പ്രസി. മരക്കാട്ടേരി ദാമോദരന് പതാക കൈമാറി. ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ, പുറമേരി പഞ്ചായത്ത് മുൻ പ്രസി. എം.കെ.ഭാസ്ക്കരൻ , ആയഞ്ചേരി മണ്ഡലം പ്രസി. കണ്ണോത്ത് ദാമോദരൻ, മൂഴിക്കൽ ചന്ദ്രൻ , മലയിൽ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87733/pinarayi-rule-made-peoples-life-difficult-vp-sajeendran)