---
title: "ബി.സുരേഷ്ബാബുവിന് അനുമോദനം"
english_title: "B. Sureshbabu was felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87818/b-sureshbabu-was-felicitated"
published_at: "2022-12-29T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad32afa6b37_balan_anumodanam.jpg"
keywords: []
---

# ബി.സുരേഷ്ബാബുവിന് അനുമോദനം

> **Lead Summary:** **വടകര: **മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദരവിനർഹനായ ബി.സുരേഷ്ബാബുവിനെ സുഹൃദ്സംഘം അനുമോദിച്ചു.

## Article Content

**വടകര: **മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദരവിനർഹനായ ബി.സുരേഷ്ബാബുവിനെ സുഹൃദ്സംഘം അനുമോദിച്ചു.

വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. പി.ബാലൻ ഉപഹാരസമർപ്പണവും കെ.ടി.രാധാകൃഷ്ണൻ അനുമോദനപ്രഭാഷണവും നടത്തി.

പി.പി. രഞ്ജിനി ടീച്ചർ, കെ.ശ്രീധരൻ , ടി. അബ്ദുള്ള, ആർ. ബാലറാം തുടങ്ങിയവർ ആശംസ നേർന്നു. പി.ഹരീന്ദ്രനാഥ് സ്വാഗതവും അഡ്വ. ഇ.വി.ലിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87818/b-sureshbabu-was-felicitated)