---
title: "മികച്ച ഹാർബർ; അഴിത്തലയെ ഫിഷ് ലാൻഡ് കേന്ദ്രമാക്കി മാറ്റും"
english_title: "Best Harbour; Azhithala will be converted into a fish land centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87869/best-harbour-azhithala-will-be-converted-into-a-fish-land-centre"
published_at: "2022-12-29T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad9aa96a7a2_fish.jpg"
keywords: []
---

# മികച്ച ഹാർബർ; അഴിത്തലയെ ഫിഷ് ലാൻഡ് കേന്ദ്രമാക്കി മാറ്റും

> **Lead Summary:** **വടകര: **വടകരയിലെ ഏറെ പ്രാധാന്യമുള്ള സഞ്ചാര കേന്ദ്രമായി സാന്റ്ബാങ്ക്സ് മാറിയിരിക്കുകയാണ്. ദിനേന ഇവിടേക്ക് നൂറ് കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മത്സ്യബന്ധന മേഖലയിൽ ചോമ്പാല ഹാർബറിനെ കൂടാതെ വടകര താലൂക്കിലെ സുപ്രധാന കേന്ദ്രമായി അഴിത്തല ഫിഷ്ലാന്റിങ്ങ് സെന്ററും മാറി കൊണ്ടിരിക്കുകയാണ്.

## Article Content

**വടകര: **വടകരയിലെ ഏറെ പ്രാധാന്യമുള്ള സഞ്ചാര കേന്ദ്രമായി സാന്റ്ബാങ്ക്സ് മാറിയിരിക്കുകയാണ്. ദിനേന ഇവിടേക്ക് നൂറ് കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മത്സ്യബന്ധന മേഖലയിൽ ചോമ്പാല ഹാർബറിനെ കൂടാതെ വടകര താലൂക്കിലെ സുപ്രധാന കേന്ദ്രമായി അഴിത്തല ഫിഷ്ലാന്റിങ്ങ് സെന്ററും മാറി കൊണ്ടിരിക്കുകയാണ്.

പുതിയ നഗരസഭ അധികാരമേറ്റതിനുശേഷം നാൽപ്പതാം വാർഡ് അഴിത്തല കൗൺസിലറായ പി.വി ഹാഷിം വിനോദ സഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സിലെയും അഴിത്തല ഫിഷ്ലാന്റിങ്ങ് സെന്ററിന്റെയും വികസന പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടൽ നടത്തി കൊണ്ടിരിക്കുകയാണ്.

സാന്റ്ബാങ്ക്സിലേക്കും ഫിഷ്ലാന്റിങ്ങ് സെന്ററിലേക്കും എത്തുന്നവർ ഒന്തം ഓവർബ്രിഡിജിൽ നിന്നും സാന്റ്ബാങ്ക്സിലവസാനിക്കുന്ന പൊതുമരാമത്ത് റോഡാണ് ആശ്രയിക്കുന്നത്. മുമ്പത്തേക്കാളും പൊതുമരാമത്ത് റോഡ് തിരക്കിലമർന്നിട്ടുണ്ട്.

അതിനാൽ, കൗൺസിലറായി അധികാരമേറ്റ് തൊട്ടടുത്ത മാസം തന്നെ അഴിത്തല വാർഡിൽ തീരദേശത്ത് കടൽഭിത്തിയോടു ചേർന്നും, പുഴ സംരക്ഷണഭിത്തിയോട് ചേർന്നും പുതിയ രണ്ട് റോഡുകൾ നിർമ്മിക്കുന്നതിന് വടകര നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടു.'

ചില സാങ്കേതിക തടസ്സങ്ങളാൽ അല്പം വൈകി. അതുകൊണ്ട് ഫണ്ട് വകയിരുത്തുന്നതിൽ രണ്ടു വർഷത്തെ കാലതാമസം അനുഭവപ്പെട്ടു. ഹാർബർ എഞ്ചിനീയിറിങ്ങ് വിഭാഗത്തിലും കേരള ലാന്റ് ഡവലപ്പ്മെന്റ് കോർപറേഷനിലും രണ്ട് പദ്ധതികൾക്കും ഫണ്ട് ലഭിക്കുന്നതിനായി ഇടപെടൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരദേശത്ത് കടൽഭിത്തിയോട് ചേർന്ന് 1.50 കിലോമീറ്ററിൽ കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതിനായി 3.76 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.

അഴിത്തല പുഴയോരം റോഡിന് ലാന്റ് ഡവലപ്പ് മെന്റ് കോർപറേഷനും ഏകദേശം 3 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്. മേൽപറഞ്ഞ പദ്ധതികൾ സർക്കാരിന്റെ ഭരണാനുമതിക്കായി ഒന്നര വർഷമായി കാത്തിരിക്കുകയാണ്.

വടകര എംഎൽഎയുടെ ശ്രദ്ധയിലേക്ക് ഈ രണ്ട് പദ്ധതികളും യാഥാർത്ഥ്യമാക്കുന്നതിന് ഇടപെടൽ നടത്തിയതിന്റെ ഭാഗമായി അഴിത്തലയിൽ പ്രാധാന്യം നൽകേണ്ട വികസന പദ്ധതി എന്ന നിലക്ക് നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും കെ കെ രമ എംഎൽഎ എട്ട് ലക്ഷം രൂപ അനുവദിച്ചു. വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് അഴിത്തല വാർഡിന്റെ കൂടെ വടകര എംഎൽഎയും ഉള്ളത് ആശ്വാസകരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87869/best-harbour-azhithala-will-be-converted-into-a-fish-land-centre)