---
title: "നാടിനൊപ്പം; സുസ്ഥിര വികസനം സുരക്ഷിത ജീവിതം"
english_title: "A three-day Christmas holiday camp for SPC cadets has begun at Maniyur High School."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87888/a-three-day-christmas-holiday-camp-for-spc-cadets-has-begun-at-maniyur-high-school"
published_at: "2022-12-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adaf9c05bfc_sps.jpg"
keywords: []
---

# നാടിനൊപ്പം; സുസ്ഥിര വികസനം സുരക്ഷിത ജീവിതം

> **Lead Summary:** ** വടകര:** സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യത്തോടെ എസ്.പി.സി.കേഡറ്റുകൾകളുടെ മൂന്ന് ദിവസത്തെ ക്രിസ്മസ് അവധിക്കാല ക്യാമ്പിന് മണിയൂർ ഹൈസ്കൂളിൽ തുടക്കമായി.

## Article Content

** വടകര:** സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യത്തോടെ എസ്.പി.സി.കേഡറ്റുകൾകളുടെ മൂന്ന് ദിവസത്തെ ക്രിസ്മസ് അവധിക്കാല ക്യാമ്പിന് മണിയൂർ ഹൈസ്കൂളിൽ തുടക്കമായി.

പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ.സി സുഭാഷ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ വി സത്യൻ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായി പ്രശസ്ത നാടകം സിനിമാതാരം മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നടത്തി. എസ്പിസി ഗാർഡിയൻ പ്രസിഡണ്ട് രാജീവ് മേമുണ്ട, പിടിഎ വൈസ് പ്രസിഡണ്ട് സുനിൽ മുതുവന, സജീവൻ നാറാണത്ത്, ഡ്രിൽ ഇൻസ്പെക്ടർ ബിജു കെ എം സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലതിക ടി എൻ സ്വാഗതവും, ഷീബ ടി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87888/a-three-day-christmas-holiday-camp-for-spc-cadets-has-begun-at-maniyur-high-school)