---
title: "ഒരുങ്ങി സർഗാലയം; പുതുവർഷം സർഗാലയോടൊപ്പം"
english_title: "Sargalaya, the largest handicraft fair in South India, is awe-inspiring."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88006/sargalaya-the-largest-handicraft-fair-in-south-india-is-awe-inspiring"
published_at: "2022-12-30T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aea88f1bba1_SARGALAYA.jpg"
keywords: []
---

# ഒരുങ്ങി സർഗാലയം; പുതുവർഷം സർഗാലയോടൊപ്പം

> **Lead Summary:** **ഇരിങ്ങൽ: **ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ സർഗാലയ വിസ്മയിപ്പിക്കുന്നു. സർഗാലയത്തിന്റെ പത്താമത് അന്താരാഷ്ട്ര കരകൗശല മേളയാണ് ഈ വർഷത്തേത്. ഇത്തവണത്തെ മേളയിൽ ഉസ്ബകിസ്ഥാനാണ് സൗഹൃദ രാജ്യം.

## Article Content

**ഇരിങ്ങൽ: **ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ സർഗാലയ വിസ്മയിപ്പിക്കുന്നു. സർഗാലയത്തിന്റെ പത്താമത് അന്താരാഷ്ട്ര കരകൗശല മേളയാണ് ഈ വർഷത്തേത്. ഇത്തവണത്തെ മേളയിൽ ഉസ്ബകിസ്ഥാനാണ് സൗഹൃദ രാജ്യം.

ഡിസംബർ 22ന് ആരംഭിച്ച മേള അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. പാഴ് വസ്തുക്കളിൽ നിന്ന് വിസ്മയം തീർത്തിരിക്കുകയാണ് വടകര സ്വദേശിയായ വളപ്പിൽ അഷ്റഫ്. കുപ്പി, ചിരട്ട, പിവിസി പൈപ്പ്, മരക്കഷണങ്ങൾ, പഴന്തുണി, ഈർക്കിലി, ഈറ്റ, മുള തുടങ്ങിയ പാഴ് വസ്തുക്കളിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ് അഷ്റഫ് നിർമ്മിച്ചിരിക്കുന്നത്.

പാഴ് വസ്തുക്കളിൽ നിന്നും അഷ്റഫ് തീർക്കുന്ന മിനിയേച്ചറുകൾ ആരെയും മനം കവരുന്നതാണ്. യന്ത്ര സഹായമില്ലാതെ മണിക്കൂറുകൾ ചെലവഴിച്ചാണ് അഷ്റഫ് തൻ്റെ ഓരോ സൃഷ്ടിയും രൂപകല്പന ചെയ്യുന്നത്.

മേശ, കസേര, ഫ്ലവർ ബേസ്, വിളക്ക്, കട്ടിൽ, പാത്രങ്ങൾ, തുടങ്ങിയവ അഷ്റഫ് അതിമനോഹരമായണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പോളിഷ് തൊഴിലാളിയായ അഷറഫ് 35 വർഷം മുമ്പാണ് മിനിയേച്ചറുകളുടെ നിർമ്മാണം ആരംഭിച്ചത്. കല്ലേരിയിലെ വാടകവീട്ടിലാണ് ഈ 66 കാരൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇദ്ദേഹത്തെ നിരവധി രോഗങ്ങൾ വേട്ടയാടുന്നുണ്ടെങ്കിലും കരകൗശല നിർമ്മാണം ഇപ്പോഴും നിർബാദം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88006/sargalaya-the-largest-handicraft-fair-in-south-india-is-awe-inspiring)