---
title: "മാർച്ച് നാളെ; രാജന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുക"
english_title: "March Tomorrow; Arrest Rajan's murder"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88008/march-tomorrow-arrest-rajans-murder"
published_at: "2022-12-30T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeab8e240c4_rajan_death.jpg"
keywords: []
---

# മാർച്ച് നാളെ; രാജന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുക

> **Lead Summary:** **വടകര: **ക്രിസ്മസ് തലേദിവസം വടകരയെ നടുക്കിയ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം ശക്തം. വ്യാപാരി രാജന്റെ കൊലപാതകിയെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാളെ പൊലീസ് സ്റ്റേഷൻ മാർച്ച്.

## Article Content

**വടകര: **ക്രിസ്മസ് തലേദിവസം വടകരയെ നടുക്കിയ കൊലപാതകത്തെ തുടർന്ന് പ്രതിഷേധം ശക്തം. വ്യാപാരി രാജന്റെ കൊലപാതകിയെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാളെ പൊലീസ് സ്റ്റേഷൻ മാർച്ച്.

വടകര മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച്. നാളെ രാവിലെ 10 മണിക്ക് അസോസിയേഷൻ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യും.

ജില്ലാ വൈസ് പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ, ജില്ലാ സെക്രട്ടറി വിനോദൻ പയ്യോളി സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88008/march-tomorrow-arrest-rajans-murder)