---
title: "തെറ്റായ പാർക്കിംഗ്; ചോദ്യം ചെയ്ത സെക്യൂരിറ്റിക്ക് മർദ്ദനം"
english_title: "Unauthorized parking; Security guard assaulted at private hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88021/unauthorized-parking-security-guard-assaulted-at-private-hospital"
published_at: "2022-12-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aeba236554a_cm.jpg"
keywords: []
---

# തെറ്റായ പാർക്കിംഗ്; ചോദ്യം ചെയ്ത സെക്യൂരിറ്റിക്ക് മർദ്ദനം

> **Lead Summary:** **വടകര: **വടകര സിഎം ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. രോഗിയുടെ കൂടെ വന്നയാളാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്.

## Article Content

**വടകര: **വടകര സിഎം ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. രോഗിയുടെ കൂടെ വന്നയാളാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്.

അനധികൃതമായി പാർക്ക് ചെയ്ത വാഹനം മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഇദ്ദേഹം സെക്യൂരിറ്റിയെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് .

ഇയാളുടെ മുഖത്തടിച്ചതായും പരാതിയിൽ പറയുന്നുണ്ട് . ഹോസ്പിറ്റൽ അധികൃതർ പൊലീസ് പരാതി നൽകി. വള്ളിക്കാട് സ്വദേശിയാണ് സെക്യൂരിറ്റിയെ മർദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88021/unauthorized-parking-security-guard-assaulted-at-private-hospital)