---
title: " മയക്കുമരുന്ന് വിപത്തിനെതിരെ സാമൂഹിക ജാഗ്രത ഉയർന്നുവരണം - ഇൻവോൾവ് വടകര"
english_title: "Involve Vadakara urges social vigilance against drug menace."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88034/involve-vadakara-urges-social-vigilance-against-drug-menace"
published_at: "2022-12-30T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aec8fa4bd37_envolv_vadakara.jpg"
keywords: []
---

#  മയക്കുമരുന്ന് വിപത്തിനെതിരെ സാമൂഹിക ജാഗ്രത ഉയർന്നുവരണം - ഇൻവോൾവ് വടകര

> **Lead Summary:** **വടകര: **മയക്കുമരുന്ന് വിപത്തിനെതിരെ സാമൂഹിക ജാഗ്രത ഉയർന്നുവരണമെന്ന് ഇൻവോൾവ് വടകര. വർത്തമാന സമൂഹത്തിൽ നമ്മുടെ നാട് നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് മയക്കുമരുന്ന്.

## Article Content

**വടകര: **മയക്കുമരുന്ന് വിപത്തിനെതിരെ സാമൂഹിക ജാഗ്രത ഉയർന്നുവരണമെന്ന് ഇൻവോൾവ് വടകര. വർത്തമാന സമൂഹത്തിൽ നമ്മുടെ നാട് നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് മയക്കുമരുന്ന്.

ഈ വിപത്തിനെതിരെ സദാ ജാഗരൂകരായിരിക്കാനും ഓരോരുത്തരും ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ പ്രചാരകരായി മാറാനും വടകര ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു.

ശാസ്ത്രീയ ബോധവൽക്കരണത്തോടൊപ്പം, മയക്കുമരുന്ന് ലഹരി ഉൽപ്പന്നങ്ങളുടെ വിപണ ശൃംഖലകൾ തകർത്ത്, അവയുടെ ലഭ്യത ഇല്ലാതാക്കാനുള്ള നടപടികൾ പൂർവാധികം ശക്തിപ്പെടുത്തണമെന്ന് ഇൻവോൾവ് ഏഴാമത് വാർഷിക ജനറൽബോഡിയോഗം ഐക്യകണ്ഠേന പാസാക്കിയ പ്രമേയം അധികൃതരോട് ആവശ്യപ്പെട്ടു.

നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്ക് ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ നിരവധി ഇൻവോൾവ് അംഗങ്ങൾ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായാണ് പങ്കെടുത്തു.

യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷഫ്നാസ് ഹംസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അനുശോചനം ഡോ: സിഷ.പി അനുശോചനം അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി ഡോ: ശ്രീലക്ഷ്മി.ആർ.വാർഷിക റിപ്പോർട്ടും, ട്രഷറർ ബിജോയ് ഒ.പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ട്രഷറർ യോഗത്തിന് മുമ്പാകെ സമർപ്പിച്ചു.

വാർഷികാവലോകന സർവേ റിപ്പോർട്ട് എക്സി. അംഗം സ്വരൂപ് രയരോത്ത് അവതരിപ്പിച്ചു. മിഥുൻ ഹരിദാസ് ടി പി സ്വാഗതവും, ഷിനൂപ്.പി.കെ. നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88034/involve-vadakara-urges-social-vigilance-against-drug-menace)