---
title: "സൂക്ഷിക്കുക; ആൾമറയില്ല താഴെ വീഴും"
english_title: "An unsealed well near the footpath on the state highway is a danger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88059/an-unsealed-well-near-the-footpath-on-the-state-highway-is-a-danger"
published_at: "2022-12-30T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aef3f1a5d1b_kinar.jpg"
keywords: []
---

# സൂക്ഷിക്കുക; ആൾമറയില്ല താഴെ വീഴും

> **Lead Summary:** ** വള്ളിക്കാട്:** സംസ്ഥാനപാതയിൽ ഫൂട്പാത്തിന് സമീപം അപകടം ക്ഷണിച്ചു വരുത്തി കിണർ. മുട്ടുങ്ങൽ- പക്രംതളം സംസ്ഥാന റോഡിലെ വള്ളിക്കാട് ജുമാ മസ്ജിദിന് മുൻവശത്തെ സ്വകാര്യ കെട്ടിടത്തിന്റെ വശത്തായാണ് ആൾമറ ഇല്ലാത്ത നിലയിൽ കിണർ ഉള്ളത്.

## Article Content

** വള്ളിക്കാട്:** സംസ്ഥാനപാതയിൽ ഫൂട്പാത്തിന് സമീപം അപകടം ക്ഷണിച്ചു വരുത്തി കിണർ. മുട്ടുങ്ങൽ- പക്രംതളം സംസ്ഥാന റോഡിലെ വള്ളിക്കാട് ജുമാ മസ്ജിദിന് മുൻവശത്തെ സ്വകാര്യ കെട്ടിടത്തിന്റെ വശത്തായാണ് ആൾമറ ഇല്ലാത്ത നിലയിൽ കിണർ ഉള്ളത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി കാൽനട യാത്രക്കാരും വാഹന യാത്രക്കാരുമാണ് ഇതുവഴി സഞ്ചരിച്ചു പോകുന്നത്. രാവിലെയും വൈകുന്നേരവും സ്കൂളിലേക്ക് പോവുകയും, വരികയും ചെയ്യുന്ന വിദ്യാർത്ഥികളും അനവധി.

ഒരു ചെറിയ അശ്രദ്ധ മതി കിണറിലേക്ക് വീഴാൻ. ആഴത്തിലുള്ള കിണറിൽ പകുതിയിലധികം വെള്ളവുമുണ്ട്. തെരുവ് നായകളും, മറ്റു ജന്തുക്കളും സദാ സമയവും പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നു.

ആൾമറ ഇല്ലാത്തതിനാൽ ജന്തുക്കളും വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അപകട ഭീഷണി ഉയർത്തുന്നു എന്നുമാത്രമല്ല, ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള കിണറുകൾ.

അതിനാൽ എത്രയും പെട്ടെന്ന് കെട്ടിട ഉടമ കിണറിന് ആൾമറ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88059/an-unsealed-well-near-the-footpath-on-the-state-highway-is-a-danger)