---
title: "പാർക്കിങ്ങിന് ഫീസ്; പ്രതിഷേധവുമായി ആർ.എം.പി.ഐ."
english_title: "Fees for parking; RMPI protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88190/fees-for-parking-rmpi-protested"
published_at: "2022-12-31T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b000aa6bd55_PARKING.jpg"
keywords: []
---

# പാർക്കിങ്ങിന് ഫീസ്; പ്രതിഷേധവുമായി ആർ.എം.പി.ഐ.

> **Lead Summary:** **വടകര: **വടകര റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ മുത്തപ്പൻ ക്ഷേത്രം ആർഎംഎസ് റോഡിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം.

## Article Content

**വടകര: **വടകര റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ മുത്തപ്പൻ ക്ഷേത്രം ആർഎംഎസ് റോഡിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം.

ആർഎംഎസ് റോഡിൽ പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള വടകര നഗരസഭയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആർ.എം.പി.ഐ.വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡരികിൽ ഗതാഗത നിയമങ്ങൾ പാലിച്ചു വാഹനം നിർത്താനുള്ള പൗരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് നഗരസഭയുടെ തീരുമാനം.

ഈ റോഡിലുള്ള സ്ഥാപനങ്ങളിലേക്ക് പോലും ആളുകൾക്ക് വാഹനം നിർത്തി പോകാൻ സാധിക്കാത്ത അവസ്ഥയാണ് വരിക. മാത്രമല്ല സമീപത്തെ ക്ഷേത്രത്തിലേക്ക് വരുന്ന വിശ്വാസികളെയും ഇത് പ്രതികൂലമായി ബാധിക്കും. ഏതു വിധേനയും പണമുണ്ടാക്കാനാണ് വടകര നഗരസഭ ശ്രമിക്കുന്നത്.

സാധാരണക്കാരന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള തീരുമാനം തിരുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആർ.എം.പി.ഐ വടകര ഏരിയ കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88190/fees-for-parking-rmpi-protested)