---
title: "ഒരുമയോടെ; പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുമ ഒരുങ്ങി "
english_title: "Oruma is ready to welcome the New Year"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88234/oruma-is-ready-to-welcome-the-new-year"
published_at: "2022-12-31T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04382a21cf_ORUMA.jpg"
keywords: []
---

# ഒരുമയോടെ; പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുമ ഒരുങ്ങി 

> **Lead Summary:** **വടകര:** പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുമ ഒരുങ്ങി. ഒരുമ റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം വർണ്ണാഭമായി.

## Article Content

**വടകര:** പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുമ ഒരുങ്ങി. ഒരുമ റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം വർണ്ണാഭമായി.

ഇന്ന് വൈകിട്ട് കണ്ണങ്കുഴി ജനതാ റോഡിലെ അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങ് വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

ഒരുമ അസോസിയേഷൻ പ്രസിഡണ്ട് പ്രമോദ് കുമാർ മലോൽ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ കൗൺസിലർമാരായ റീജ പറമ്പത്ത്, ഷൈനി കെ .എം, പ്രീതി.എം സംസാരിച്ചു. ഒരുമ സെക്രട്ടറി സോമൻ പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.

അംബേദ്കർ കലാശ്രീ നാഷണൽ അവാർഡ് നേടിയ 'വരദയുടെ മകൾക്ക്' എന്ന നാടകത്തിന്റെ സംവിധായകനായ ശങ്കർ പൗർണ്ണമിയെ ആദരിച്ചു. ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി വോളിബോൾ വിന്നറായ അമൽ അജയ് കെ.കെ.യെ അനുമോദിച്ചു.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാരം നേടിയ അഞ്ജന പ്രദീപ്, തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു.

വൈകിട്ട് 4:30ന് സാംസ്കാരിക നേതാവായ മധു കടത്തനാടിന്റെ പ്രഭാഷണം നടന്നു. പുതുവർഷം ലഹരി വിമുക്തമായി ആചരിക്കുവാൻ നമുക്ക് സാധിക്കണം. ഇന്ന് നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടുപോയ ഒരുമ, സാഹോദര്യം എന്നിവ തിരികെ കൊണ്ടുവരാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ആറുമണി മുതൽ ഒരുമ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പിഞ്ചുകുട്ടികൾ അടക്കമുള്ളവരുടെ വർണ്ണാഭമായ സാന്നിധ്യവുംപരിപാടിയിൽ ശ്രദ്ധേയമായി. രാത്രി എട്ടുമണി മുതൽ നാടൻപാട്ട് കലാരൂപമായ നാട്ടുണർവ്വ് ഉണ്ടായിരിക്കും.

സജീവൻ &പാർട്ടിയുടെ അരങ്ങ് കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് പ്രശസ്തമായ നാടൻപാട്ട് കലാരൂപം അവതരിപ്പിക്കുന്നത്. നിരവധി പേരാണ് കല ആസ്വദിക്കാനും, ഒരുമിച്ചുകൂടാനും ഒരുമയിൽ വന്നുചേർന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88234/oruma-is-ready-to-welcome-the-new-year)