---
title: "സുന്ദരം വടകര; അന്താരാഷ്ട്ര നിലവാരത്തിലേക്ക് "
english_title: "Vadakara to international standards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88241/vadakara-to-international-standards"
published_at: "2022-12-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04938b04bb_vadkara_road.jpg"
keywords: []
---

# സുന്ദരം വടകര; അന്താരാഷ്ട്ര നിലവാരത്തിലേക്ക് 

> **Lead Summary:** **വടകര:** വടകര നഗരസഭയുടെ സൗന്ദര്യവൽക്കരണ പദ്ധതികൾ ലക്ഷ്യം കാണുന്നു. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയതിനുശേഷം വൻ വികസനമാണ് വടകരയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

## Article Content

**വടകര:** വടകര നഗരസഭയുടെ സൗന്ദര്യവൽക്കരണ പദ്ധതികൾ ലക്ഷ്യം കാണുന്നു. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിലേറിയതിനുശേഷം വൻ വികസനമാണ് വടകരയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ഹരിതവൽക്കരണത്തിന്റെ ഭാഗമായി വടകരയിലെ പാതയോരങ്ങളിലെ സുരക്ഷാ വേലികളുടെ മുകളിലും, നഗരസഭ ബസ് സ്റ്റാൻഡിലും വൈവിധ്യങ്ങളായ ചെടികളും പൂച്ചട്ടികളും സ്ഥാപിക്കുകയുണ്ടായി. വ്യാപാരികളുടെ കൂടി പിന്തുണയിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്.

പുഞ്ചിരിമിൽ, പെരുവാട്ടും താഴെ മുതൽ കരിമ്പന പാലം വരെയുള്ള നഗരസഭാ റോഡ് ഈ മാസമാണ് ടാർ ചെയ്ത് പണി പൂർത്തിയായത്. പാതയോരങ്ങളിലെ വശങ്ങളിൽ കോൺക്രീറ്റിട്ട് ഉയർത്തുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് ഒരേപോലെ വ്യാപാരികൾക്കും വാഹന യാത്രക്കാർക്കും വളരെ സൗകര്യമാണ്.

വടകര ഒന്തം റോഡിന് സമീപമാണ് ജോലി പുരോഗമിക്കുന്നത്. യു.എൽ.സി.സി സൊസൈറ്റിയാണ് റോഡ് നിർമ്മാണവും സൗന്ദര്യവൽക്കരണ ജോലികളും ഏറ്റെടുത്തിട്ടുള്ളത്. ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് തൊഴിലാളികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88241/vadakara-to-international-standards)