---
title: "നാടിന്റെ നന്മയ്ക്ക്; സൗജന്യ പി.എസ്.സി സേവന കേന്ദ്രം ആരംഭിച്ചു"
english_title: "Free PSC Seva Kendra launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/88244/free-psc-seva-kendra-launched"
published_at: "2022-12-31T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04aa76ee97_PSC.jpg"
keywords: []
---

# നാടിന്റെ നന്മയ്ക്ക്; സൗജന്യ പി.എസ്.സി സേവന കേന്ദ്രം ആരംഭിച്ചു

> **Lead Summary:** **ചോറോട്:** നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒത്തുചേർന്നപ്പോൾ യാഥാർത്ഥ്യമായത് സൗജന്യ പി.എസ്.സി കേന്ദ്രം. കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം കമ്മിറ്റിയുടെയും, ചോറോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് വികസന സമിതിയുടെയും, കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യമായി കോച്ചിംഗ് സെൻറർ ആരംഭിച്ചത്.

## Article Content

**ചോറോട്:** നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒത്തുചേർന്നപ്പോൾ യാഥാർത്ഥ്യമായത് സൗജന്യ പി.എസ്.സി കേന്ദ്രം. കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം കമ്മിറ്റിയുടെയും, ചോറോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് വികസന സമിതിയുടെയും, കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യമായി കോച്ചിംഗ് സെൻറർ ആരംഭിച്ചത്.

തൊഴിൽ അന്വേഷിച്ചു ബുദ്ധിമുട്ടുന്ന യുവതി യുവാക്കൾക്ക് ഒരു ആശ്വാസ തീരുമാനമായി മാറി സൗജന്യ പി.എസ്.സി കേന്ദ്രം.ഡി.വൈ.എസ്.പി വടകര ആർ. ഹരിപ്രസാദ് സൗജന്യ പി.എസ്.സി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബി.വി മനോജ് അധ്യക്ഷത വഹിച്ചു. വടകര എസ്.എച്ച്.ഒ. ദീപു എസ് മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണങ്ങൾ കോസ്റ്റൽ പോലീസും, ചെമ്മണ്ണൂർ ജ്വല്ലറിയും സംയുക്തമായി വിതരണം ചെയ്തു.

ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ഉപേന്ദ്രൻ വി. വി ഏറ്റുവാങ്ങി. മുൻ മെമ്പറും വികസന സമിതി കൺവീനറുമായ ശ്യാം രാജ് .P , ക്ഷേത്ര ആരോഗ്യ കമ്മിറ്റി പ്രസിഡൻറ് പ്രകാശൻ k.v സംസാരിച്ചു. പ്രകാശൻ പാറോളി ( സീനിയർ cpo കോസ്റ്റൽ പോലീസ് വടകര) സ്വാഗതവും, ചോറോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ പ്രിയങ്ക സി.പി, നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/88244/free-psc-seva-kendra-launched)